ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെതുപോലെയുള്ള ഹെയര്‍സ്റ്റൈല്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം. മീററ്റിലെ റിഷഭ് അക്കാദമി കോ എജ്യൂക്കേഷണല്‍ ഇംഗ്ളീഷ് മിഡിയം സ്കൂള്‍ ആണ് ഇത്തരമൊരു നിര്‍ദ്ദേശം നല്കി പൊല്ലാപ്പ് പിടിച്ചത്.
സ്കൂള്‍ മദ്രസയല്ല. അതിനാല്‍ താടിയും വേണ്ട. ഒന്നും മുതല്‍ പന്ത്രണ്ടാം ക്ളാസുവരെയുള്ള 2800ലേറെ കുട്ടികള്‍ക്ക് നല്കിയ നിര്ദ്ദേശങ്ങൡ പറയുന്നു. സസ്യേതര ഭക്ഷണത്തിനും ഇവിടെ വിലക്കുണ്ട്. പറയുന്നതൊന്നും മനസിലാകുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് മുടി നീട്ടാതെ വെട്ടാന്‍ (ചെവി മൂടാതെ) പറഞ്ഞത്. അധികൃതര്‍ പറയുന്നു. ജൈന ട്രസ്റ്റിന്േറതാണ് സ്കൂള്‍. അതിനാലാണ് സസ്യേതര ഭക്ഷണം വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: