പരപ്പനങ്ങാടി: ജല അതോറിറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. ശമ്പളം നല്കാന് ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമിച്ച സിഎല്‍ആര്‍ വര്‍ക്കര്‍, ക്ലീനിംങ് ലാസ്റ്റ് ഗ്രേഡ്, എച്ച്ആര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്കാണ് ശമ്പളം മുടങ്ങിയത്.
കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സുപ്രധാന സര്‍ക്കാര്‍ സംവിധാനമായ ജല അതോറിറ്റിയില്‍ ശമ്പളമില്ലാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു.
അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കും പൈപ്പ് എക്സ്റ്റന്ഷ ജോലികള്‍ക്കും ഫണ്ട് ആവശ്യമാണെന്നിരിക്കെ രാത്രി ജോലിയടക്കം ചെയ്യുന്ന ഒരുവിഭാഗത്തിന് മാത്രം ശമ്പളം നല്‍കാത്തത് വകുപ്പ്തലത്തിലുള്ള കെടുകാര്യസ്ഥതയാണ് വ്യക്തമാക്കുന്നത്.
എച്ച്ആര്‍ വിഭാഗം ജീവനക്കാരുടെ ശമ്പളം കോണ്ട്രാക്ടര് വഴിയാണ് ബില്‍ എഴുതുന്നത്. കോണ്ട്രാക്ടര് ഈ ബില്‍ മാറ്റി നല്കുമ്പോള് ഒരു ഷിഫ്റ്റിന്റെ വേതനത്തില്‍ നിന്ന് എട്ട് ശതമാനം തുക പിടിച്ചാണ് നല്‍കുന്നത്.
കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്ന് തൊഴിലാളികള്‍ പറയുന്നു. ആദായനികുതി നല്‍കണമെന്ന് പറഞ്ഞാണ് കരാറുകാര്‍ ജീവനക്കാരുടെ വേതനത്തില്‍ കയ്യിട്ടുവാരുന്നത്. ഇതുമൂലം 399 രൂപ ലഭിക്കേണ്ടിടത്ത് 368 രൂപമാത്രമാണ് ജീവനക്കാരന് കിട്ടുക.
വലിയ ജലക്ഷാമം നേരിടുമ്പോള്‍ മികച്ച സേവനം നല്‍കേണ്ട ജലവകുപ്പ് ജീവനക്കാരുടെ ശമ്പളം വകമാറ്റിയാണ് വരള്‍ച്ചാ ഫണ്ടായി വിനിയോഗിക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തവണ വരള്‍ച്ച കഠിനമാകുമെന്ന് അറിഞ്ഞിട്ടും വേണ്ടത്ര മുന്കരുതലുകളെടുത്തിരുന്നില്ല. കൂടാതെ കോടിക്കണക്കിന് രൂപ വൈദ്യുതി വകുപ്പിന് കുടിശ്ശിക ഇനത്തിലും ജലവകുപ്പ് നല്‍കാനുണ്ട്.
കെഎസ്ആര്‍ടിസി കഴിഞ്ഞാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സര്‍ക്കാര്‍ സംവിധാനത്തെ രക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: