ലക്നൗ: ഉത്തര്‍പ്രദേശില്‍ 50 ലേറെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സ്ഥലം മാറ്റം. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പോലീസ് വകുപ്പിനെ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികളിലൊന്നാണ് ഈ സ്ഥലമാറ്റം എന്നാണ് റിപ്പോർട്ടുകൾ
41 ജില്ലാ പോലീസ് മേധാവികളെയുള്പ്പടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതിനൊപ്പം പുതിയ നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സര്‍ക്കാര്‍ പോലീസ് വകുപ്പില്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: