തിരുവനന്തപുരം: എല്‍ഡിഎഫുകാരും യുഡിഎഫുകാരും പറയുന്നതു പോലെ ആര്‍എസ്എസിന് റ്രിക്രൂട്ടിംഗ് ഏജസി വേണ്ടെന്ന് ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ആര്‍എസ്എസ് സത്യസന്ധതയ്‌ക്ക് മുഖമുദ്രയാണ്. അത് എല്ലാപേരും മനസ്സിലാക്കികഴിഞ്ഞു, അതിനാലാണ് സത്യത്തിനും നീതിക്കും വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരെ ആര്‍എസ്എസുകാരായി ചിത്രീകരിക്കുന്നത്.
കക്ഷിരാഷ്‌ട്രീയത്തിനതീതമായി നിരവധിപേര്‍ മണിയുടെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിഷ്പക്ഷമതികളായ സുഗതകുമാരിയെയും ജസ്റ്റീസ് ഡി.ശ്രീദേവിയെയും പോലുള്ളവര്‍ വരെ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഏകാധിപത്യ പ്രവണത കാണിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
















