ഇടുക്കി: അഞ്ച്് മാസം മുന്‍പ് വെള്ളത്തൂവല്‍ പണിക്കന്‍ കുടിയില്‍ നിന്നും കാണായായ വീട്ടമ്മ കൊല്ലപ്പെട്ടതായി പോലീസിന് മൊഴി ലഭിച്ചു. പണിക്കന്‍കുടി സ്വദേശി ലാലിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ ജോണി എന്ന യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.
കാമുകനൊപ്പം താമസിക്കാനിറങ്ങിയ വീട്ടമ്മയെ പിന്നീട് കാണാതായി. 2016 നവംബര്‍ മൂന്നിനായിരുന്നു ഇത്. നാല്‍പ്പത്തഞ്ച് വയസുള്ള ലാലി പണിക്കന്‍കുടിയിലെ വീട്ടില്‍ ഒറ്റയ്‌ക്കാണ് കഴിഞ്ഞിരുന്നത്. മക്കള്‍ വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. ഒന്നിടവിട്ട ദിവസങ്ങളില്‍ ലാലി മക്കളെ ഫോണ്‍ വിളിക്കുമായിരുന്നു.
ഫോണ്‍ വിളി നിലച്ചതോടെയാണ് മക്കള്‍ വെള്ളത്തൂവര്‍ പോലീസില്‍ പരാതി നല്‍കിയത്. ലാലിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഫോണിന്റെ ഐഎംഇഐ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ മറ്റൊരാള്‍ ഉപേയാഗിക്കുന്നതായി കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാമുകന്‍ ഫോണ്‍ വിറ്റതായി വിവരം ലഭിച്ചത്. പള്ളിവാസലിന് സമീപത്ത് ലാലിയെ കൊന്ന് കുഴിച്ചിട്ടതായാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്.
ഈ പ്രദേശത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് ദേവികുളം തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ യുവാവ് പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തും. കസ്റ്റഡിയിലുള്ള യുവാവിന്റെ ഫോണില്‍ നിന്ന് ലാലിയെ നിരവധി തവണ വിളിച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
















