Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസനത്തിന് കേഴുന്ന അകത്തുമുറി റെയില്‍വേ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:54 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ചോര്‍ന്നൊലിക്കുന്ന, കാടും പടലും കയറിയ ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഇതാണ് അകത്തുമുറി റെയില്‍വേസ്റ്റേഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ വികസന നാമ്പുകള്‍ മുളയ്‌ക്കാത്ത അകത്തുമുറി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന് യാത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.

കാടുമൂടിയ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇഴജന്തുക്കളുടെയും തെരുവ് നായ്‌ക്കളുടെയും ശല്യം അതിരൂക്ഷമാണ്. യാത്രക്കാര്‍ക്ക് പല പ്രാവശ്യം പാമ്പുകടിയും തെരുവ് നായ്‌ക്കളില്‍ നിന്നുള്ള ആക്രമണം നേരിടേണ്ടിവന്നിട്ടും കാടും പടര്‍പ്പും വെട്ടിത്തെളിക്കുവാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ക്കലയ്‌ക്കും കടയ്‌ക്കാവൂരിനും ഇടയിലുള്ള ഹാള്‍ട്ട് സ്റ്റേഷനാണ് അകത്തുമുറി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മെമു ട്രെയിനുകള്‍ക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.

സ്റ്റേഷന്റെ സംരക്ഷണത്തിന് റെയില്‍വേ പോലീസോ മറ്റ് ചുമതലപ്പെട്ടവരോ ഇല്ല. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി വിളക്കുകള്‍ കത്തിയിട്ട് മാസങ്ങളായി. ഫ്‌ളാറ്റ് ഫോമിന്റെ ഉയരക്കുറവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വിതരണം നടക്കുന്നത്. റെയില്‍വേ കെട്ടിടത്തില്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കി ഭിത്തികളില്‍ അറപ്പുളവാക്കുന്ന ദൃശ്യങ്ങള്‍ വരച്ചും എഴുതിയും പിടിപ്പിച്ചിരിക്കുന്നു. കെട്ടിടത്തില്‍ വെള്ള പൂശിയാല്‍ തല്‍ക്കാലം ഇത് മായ്‌ക്കാമെങ്കിലും അധികൃതര്‍ അതിനും തുനിഞ്ഞിട്ടില്ല. റെയില്‍വേ ഇന്‍സ്‌പെക്ഷന്റെ ഭാഗമായി വര്‍ഷാവര്‍ഷ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ സ്റ്റേഷനിലെത്തും. അപ്പോള്‍ എംപിയും എംഎല്‍എയും പാഞ്ഞെത്തി ഇവര്‍ ഒരുമിച്ച് പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ വികസനപദ്ധതികള്‍ ആവിഷ്‌ക്കരിക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

വക്കം, ചെറുന്നിയൂര്‍, വെന്നികോട്, കവലയൂര്‍, താന്നിമൂട്, മണനാക്ക്, വെട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് അകത്തുമുറി. ഈ ഭാഗങ്ങളിലെ ഉദേ്യാഗസ്ഥരും കൂലിത്തൊഴിലാളികളും വിദ്യാര്‍ത്ഥികളും കിലോമീറ്റര്‍ സഞ്ചരിച്ച് വര്‍ക്കലയിലോ കടയ്‌ക്കാവൂരിലോ എത്തിയാല്‍ മാത്രമേ മറ്റു പ്രദേശങ്ങളിലേയ്‌ക്കുള്ള യാത്ര തുടങ്ങുവാന്‍ കഴിയുകയുള്ളൂ. ഇതില്‍ ശാശ്വത പരിഹാരം കാണുകയും ഏതാനും ചില എക്‌സ്പ്രസ് ട്രെയിനുകള്‍ക്കെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.