തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിലെ ഇ-പേയ്‌മെന്റ് സംവിധാനത്തിലെ ന്യൂനത പരിഹരിച്ചതായി മന്ത്രി ജി.സുധാകരന്‍.
ഇ-പേയ്‌മെന്റ് സംവിധാനത്തില്‍ ഫീസ് ഈടാക്കിയ ചില കേസുകളില്‍ പണം ട്രഷറിയില്‍ എത്തിയില്ലെന്ന പരാതിയില്‍ വിശദ അന്വേഷണം നടത്താന്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. ഉടന്‍ നെറ്റ് ബാങ്കിംഗ് സൗകര്യം പുനഃസ്ഥാപിക്കും.
















