തിരുവനന്തപുരം: എവിടി കമ്പനിക്ക് അനുകൂലമായ കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍.
കമ്പനി കൈവശം വച്ച സ്ഥലത്ത് മരംമുറിക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയെങ്കിലും ഉടന്‍ മരം മുറി നടക്കില്ല. മരം മുറിക്കും മുമ്പ് റവന്യൂ അധികൃതരുടെ സഹായത്തോടെ ഭൂമി തിട്ടപ്പെടുത്തണം.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാതിരിക്കുന്നുണ്ടോ, ഒത്തുകളിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനം വരും. മന്ത്രി പറഞ്ഞു.
















