Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോണോ ‘ട്രിക്കി’ല്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:20 pm IST
inSports

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് കരുത്തില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍.  ഇന്നലെ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയലിന്റെ വിജയം.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു ആറ് ഗോളുകളും. നിശ്ചിത സമയത്ത് ബയേണ്‍ 2-1ന് മുന്നിട്ടുനിന്നു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയില്‍. എവേ ഗോളിന്റെ ആനുകൂല്യവും ഇരുടീമുകള്‍ക്കും ഒരുപോലെയായി. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. 76, 104, 109 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഹാട്രിക്ക്. ഒരു ഗോള്‍ അസെന്‍സിയോ നേടി. ബയേണിനായി റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ ദാനമായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് റയല്‍ സെമിയിലെത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡാണിത്. ഹാട്രിക്ക് നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ക്രിസ്റ്റിയാനോക്ക് സ്വന്തം. ആദ്യപാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ കരസ്ഥമാക്കിയിരുന്നു.

ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച റയല്‍ ഇരുപാദങ്ങളിലുമായി 6-3ന്റെ ആധികാരിക ജയത്തോടെയാണ് അവസാന നാലിലേക്ക് കുതിച്ചത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയക്കുതിപ്പ്. കൂടാതെ 84-ാം മിനിറ്റില്‍ ബയേണിന്റെ അര്‍ടുറോ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെ തുടര്‍ന്ന് പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. വിദാല്‍ പുറത്തായശേഷമാണ് റയല്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയത്.

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയക്കരുത്തില്‍ അത്‌ലറ്റികോ മാഡ്രിഡും സെമിയിലെത്തി. ഇന്നലെ ലെസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന രണ്ടാം പാദം 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയമാണ് അത്‌ലറ്റികോ നേടിയത്.

സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ പന്ത് കുറച്ചു സമയം കൂടുതല്‍ കൈവശം വച്ചത് ബയേണായിരുന്നു. എന്നാല്‍ ഷോട്ടുകളുതിര്‍ക്കുന്നതില്‍ അവരേക്കാള്‍ ഏറെ മുന്നിലായിരുന്നു സ്വന്തം മൈതാനത്ത് റയല്‍. അവര്‍ 30 തവണ എതിര്‍ വല ലക്ഷ്യം വെച്ചപ്പോള്‍ ബയേണിന് 20 ഷോട്ടുകളാണ് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. ആദ്യപാദത്തില്‍ പുറത്തിരുന്ന സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ നിരയില്‍ ആദ്യ ഇലവനില്‍ ഇറങ്ങി. റോബന്‍, അല്‍കാന്‍ഡ്ര, റിബറി, ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി റയല്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു.

മറുവശത്ത് റയലും വെറുതെയിരുന്നില്ല. ക്രിസ്റ്റിയാനോ, ബെന്‍സേമ, ഇസ്‌കോ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പ്രത്യാക്രമണങ്ങളാണ് അവരും മെനഞ്ഞെടുത്തത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇരുടീമുകളും മെനഞ്ഞിട്ടും ആദ്യ പകുതിഗോള്‍രഹിതമായിരുന്നു.

കളിയുടെ 53-ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോള്‍ പിറന്നത്. ബയേണിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. റോബനെ റയലിന്റെ കാസെമിറോ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു (1-0). ഇതോടെ ഗോള്‍നില ഇരുപാദങ്ങളിലുമായി 2-2 എന്ന നിലയില്‍.

തുടര്‍ന്ന് ശക്തമായ മുന്നേറ്റങ്ങളുമായി റൊണാള്‍ഡോയും കൂട്ടരും ബയേണ്‍ പ്രതിരോധത്തെ പലതവണ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 76-ാം മിനിറ്റില്‍ കാസെമിറോയുടെ ക്രോസിന് തലവെച്ച് ക്രിസ്റ്റിയാനോ ടീമിന്റെ സമിലഗോള്‍ കണ്ടെത്തി. എന്നാല്‍ റയലിന്റെ ആഹ്ലാദത്തിന് ഒരു മിനിറ്റേ ആയുസ്സുണ്ടായുള്ളൂ. തൊട്ടടുത്ത മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് റയല്‍ നായകന്‍ കൂടിയായ സെര്‍ജിയോ റാമോസ് ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചു (2-1). രണ്ട് മിനിറ്റിനുശേഷം മാഴ്‌സെലോയുടെ ഷോട്ട് ബയേണ്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. പിന്നീട് 84-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും മാച്ചിങ് ഓര്‍ഡറും ലഭിച്ച് അര്‍ടുറോ വിദാല്‍ കളംവിട്ടത് ബയേണിന് കനത്ത തിരിച്ചടിയായി. ഒപ്പം റയല്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂട്ടുകയും ചെയ്തു. 86-ാം മിനിറ്റില്‍ ബയേണ്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. മാര്‍ക്കോ അസെന്‍സിയോയുടെ തകര്‍പ്പന്‍ ഷോട്ടാണ് ഗോളി മാനുവല്‍ ന്യുയര്‍ രക്ഷപ്പെടുത്തിയത്. ഇതോടെ നിശ്ചിത സമയത്ത് ബയേണ്‍ 2-1ന് മുന്നില്‍. ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3. തുടര്‍ന്ന് കൡ അധികസമയത്തേക്ക് നീണ്ടു.

97-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് മാനുവല്‍ ന്യുയര്‍ രക്ഷപ്പെടുത്തിയപ്പോള്‍ മാഴ്‌സെലോയുടെ ഷോട്ട് പാഴായി. രണ്ട് മിനിറ്റിനുശേഷം അസെന്‍സിയോയുടെ ഷോട്ടിനും ബയേണ്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രിസ്റ്റിയാനോയിലൂടെ റയല്‍ വീണ്ടും സമനില പിടിച്ചു. സെര്‍ജിയോ റാമോസ് ബോക്‌സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ക്രിസ്റ്റിയാനോ നെഞ്ചില്‍ സ്വീകരിച്ചശേഷം ഇടതുകാല്‍കൊണ്ട് നിറയൊഴിക്കുകയായിരുന്നു. പിന്നീട് 109-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഹാട്രിക്ക് തികച്ചു. ചിന്നഭിന്നമായ ബയേണ്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മാഴ്‌സെലോ നല്‍കിയ പാസ് ക്രിസ്റ്റിയാനോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്നുമിനിറ്റിനുശേഷം മാര്‍ക്കോ അസെന്‍സിയോ ഒറ്റക്ക് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ന്യുയറെ പരാജയപ്പെടുത്തി പന്ത് വലയിലെത്തിച്ചതോടെ ബയേണ്‍ പുറത്തും റയല്‍ സെമിയിലുമെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

പുതിയ വാര്‍ത്തകള്‍

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.