ചങ്ങനാശേരി: പെരുന്ന ബൈപ്പാസ് റോഡിലുള്ള അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ എം.സി റോഡ് വികസനത്തിന്റെ ഭാഗമായി ലഭിക്കുന്ന മണ്ണിടുന്നതിന് ഇന്നലെ കൂടിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കൗണ്‍സില്‍ ഹാളില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുമ ഷൈന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സി.എഫ്.തോമസ് എംഎല്‍എ, ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ്, ബിജെപി മണ്ഡലംപ്രസിഡന്റ് എം.എസ് വിശ്വനാഥന്‍, പാര്‍ലമെന്ററിപാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ കൗണ്‍സിലര്‍ പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ പ്രാവശ്യം കൂടിയ സര്‍വ്വകക്ഷിയോഗ തീരുമാന പ്രകാരം മണ്ണ് സ്റ്റേഡിയത്തിനായുള്ള സ്ഥലത്ത് ഇറക്കുന്നതിന് എത്തിയപ്പോള്‍ കൊടി കുത്തി തടഞ്ഞിരുന്നു. ഇതുമൂലം നഗരസഭയ്‌ക്ക് ലക്ഷക്കണക്കിനു രൂപയുടെ മണ്ണാണ് നഷ്ടപ്പെട്ടത്. ഇക്കാര്യം മുനിസിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ ഉന്നയിക്കുകയും സ്വകാര്യ വ്യക്തികളുടെ പുരയിടത്തില്‍ ഇത് നിക്ഷേപിച്ചതായും ആരോപിച്ചു. പരാതി ലഭിച്ചാല്‍ ഇതേപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പോലീസിന്റെ സഹായം മണ്ണിറക്കുന്നതിന് തടസമുണ്ടായാല്‍ തേടുന്നതിനും യോഗം തീരുമാനിച്ചു.
















