Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് വൈകും; നാണക്കേടൊഴിയാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:15 pm IST
in Thrissur

തൃശൂര്‍: ജിഷ്ണുപ്രണോയ് കേസില്‍ മുഖ്യപ്രതി കൃഷ്ണദാസിനെ ചോദ്യം ചെയ്യുന്നത് വൈകും. ഡിജിപിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തശേഷം ഇനി കൃഷ്ണദാസിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് വീണ്ടും വിമര്‍ശനം കേള്‍ക്കേണ്ടിവന്നതും ജനവികാരം എതിരായതും കണക്കിലെടുത്താണ് പോലീസ് കരുതലോടെ നീങ്ങുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവും പോലീസിന് നല്‍കിയ ഉപദേശം ഇതാണ്.

അതേസമയം പിടിയിലായ പ്രതികളില്‍ നിന്ന് പോലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആകാത്തതും തെളിവെടുപ്പ് പോലും നടത്താന്‍ കഴിയാത്തതും പോലീസിന് വലിയ നാണക്കേടായിട്ടുണ്ട്. പിടിയിലായ ശക്തിവേലിന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചതോടെ പോലീസ് ഇളിഭ്യരാവുകയായിരുന്നു.

ഒളിവിലായിരുന്ന കാലത്ത് പാലക്കാടുവെച്ച് താന്‍ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയെന്ന ശക്തിവേലിന്റെ വെളിപ്പെടുത്തലും പോലീസിന് നാണക്കേടായി. ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടും കേസിലെ ഒരു പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്റേയും പോലീസിന്റേയും ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

കൃഷ്ണദാസിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകുമോ എന്ന ഭയവും പോലീസിനുണ്ട്.

ശക്തിവേല്‍ നല്‍കിയ മൊഴിയും കോളേജ് പ്രിന്‍സിപ്പല്‍ വരദരാജന്‍ നല്‍കിയ മൊഴിയും വിരുദ്ധമാണ്. ഒരുത്തരം കോപ്പിയടിച്ചുവെന്നാണ് ശക്തിവേല്‍ ഇന്നലെ മൊഴിനല്‍കിയത്. എന്നാല്‍ കൃഷ്ണദാസിന്റെ നിര്‍ദ്ദേശപ്രകാരം കോപ്പിയടിച്ചുവെന്ന് വ്യാജമായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ ശക്തിവേല്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് വരദരാജന്റെ മൊഴി. ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് അധ്യാപകനായ പ്രവീണ്‍ ആണെന്നാണ് ശക്തിവേലിന്റെ മൊഴി. എന്നാല്‍ ഇത് ചെയ്തത് ശക്തിവേല്‍ ആണെന്നാണ് വരദരാജന്റെ മൊഴി.

ഞായറാഴ്ച പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പോലീസ് ക്ലബ്ബിലെത്തിച്ച് അഞ്ചുമണിക്കൂറോളം ഐജി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. മാനേജ്‌മെന്റ് ആദ്യമുതല്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ശക്തിവേല്‍ ചെയ്തത്.

ഡിജിപി പങ്കെടുക്കുന്ന ഉന്നതതലയോഗം അടുത്തദിവസം ചേരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ വലയിലായ സി.പി.പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാത്തത് പോലീസിന് നാണക്കേടായി.

ശക്തിവേലിനൊപ്പം പോലീസിന്റെ വലയിലായ ഇയാളെ അറസ്റ്റ് രേഖപ്പെടുത്താനോ കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിഞ്ഞില്ല. പ്രവീണിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ പോലീസ് വീണ്ടും നാണംകെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

India

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.