മട്ടന്നൂര്‍: പുലിയെകണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നെല്ലൂന്നിയില്‍ ജനങ്ങള്‍ ഭീതിയിലായി. മട്ടന്നൂര്‍-കൂത്തുപറമ്പ് റോഡില്‍ നെല്ലൂന്നിയിലെ ജനവാസ കേന്ദ്രത്തിലാണ് കഴിഞ്ഞദിവസം രാത്രി പുലിയെ കണ്ടെന്ന പ്രചരണം ഉണ്ടായത്. ഏഴ് ഏക്കറോയും കാടുപിടിച്ച സ്ഥലത്താണ് പുലിയെ കണ്ടത്. വഴിയാത്രക്കാരും ചില വീട്ടുകാരും പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായാണ് പറയപ്പെടുന്നത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കൊട്ടിയൂരില്‍ നിന്ന് വനംവകുപ്പ് അധികൃതരും മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ഒരു പന്നിയെ ആണ് കണ്ടെത്തിയത്. നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ് കഴിയുന്നത്.
















