Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശങ്കയോടെ മുന്നണികള്‍; നിലമെച്ചപ്പെടുത്താന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:34 pm IST
in Kerala

കാസര്‍കോട്: ജില്ലയില്‍ മുന്നണികള്‍ ആശങ്കയില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുമ്പെങ്ങുമില്ലാത്ത അസ്വാരസ്യങ്ങള്‍ ഉടലെടുത്തു കഴിഞ്ഞു. പലരുടെയും സിറ്റിംഗ് സീറ്റുകള്‍ സംവരണ സീറ്റുകളായി മാറിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുക ഇരുമുന്നണികള്‍ക്കും എളുപ്പമല്ല. സീറ്റുകള്‍ നഷ്ടപ്പെടുന്ന പ്രമുഖരായ പലരും അവര്‍ പറയുന്ന സ്ഥാനാര്‍ത്ഥികളെ അവിടെ മത്സരിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നതിന് മുന്നില്‍ ഇടത്-വലത് ജില്ലാ നേതൃത്വങ്ങള്‍ അന്തിച്ച് നില്‍ക്കുകയാണ്, ആരെയും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണവര്‍. കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാല്‍ ഓരോ വോട്ടും വിലയേറിയതാണ്. വനിതാ സംവരണമായ അദ്ധ്യക്ഷ സ്ഥാനങ്ങളുള്ള സ്ഥലങ്ങളില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമാക്കി മുന്നണികള്‍ അവര്‍ക്ക് ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മലയോര മേഖലയില്‍ നിന്ന് ചില പ്രമുഖര്‍ യുഡിഎഫ് മുന്നണി വിടുകയും, രാജി ഭീഷണി മുഴക്കിയും ചെയ്തിട്ടുണ്ട്. കയ്യൂര്‍ ചിമേനി, കോടോം-ബേളൂര്‍, തൃക്കരിപ്പൂര്‍, മടിക്കൈ, പുല്ലൂര്‍-പെരിയ, ബദിയടുക്ക, ബേഡകം, കുറ്റിക്കോല്‍, ഉദുമ തുടങ്ങി ഇടത്-വലത് മുന്നണികള്‍ക്ക് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ നിന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകര്‍ വന്‍തോതില്‍  ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിജെപിയുടെ മണ്ഡലം തല രാഷ്‌ട്രീയ പരിവര്‍ത്തനയാത്രകള്‍ക്ക് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ സ്വീകരണമാണ് ലഭിച്ചത്. പല സ്വീകരണ വേദികളില്‍ വെച്ചും ഇടത്-വലത് മുന്നണികളുടെ പ്രാദേശിക നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത് മുന്നണികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പരസ്യമായി രംഗത്ത് വരാതെ ബിജെപിയോട് ആകൃഷ്ടരായി നില്‍ക്കുന്ന വലിയൊരു ജനവിഭാഗം ഇടത്-വലത് സ്വാധീന മേഖലകളില്‍ ഉണ്ടെന്നത് നേതാക്കളെ അസ്വസ്തരാക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരു മുന്നണികള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് പല സ്ഥലത്തുമുള്ളത്. തികച്ചും ശാസ്ത്രീയമായ രീതിയില്‍ നിശബ്ദമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി ബഹുദൂരം മുന്നിലാണിപ്പോള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രഖ്യാപനമുണ്ടാകുന്നതോടെ ബിജെപിയുടെ പ്രചരണ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടിക്കണക്കിന് രൂപയാണ് നല്‍കിയിട്ടുള്ളത്. റെയില്‍വേ കൊച്ച് ഫാക്ടറിയായ ഭെല്ലിന് മാത്രം 47 കോടിയലധികവും, പള്ളിക്കര മേല്‍പ്പാലത്തിനായി 40 കോടി രൂപയും പ്രഖ്യാപിച്ചു. കൂടാതെ മലയോര ഹൈവേ വികസനം, പാണത്തൂര്‍ കാണിയൂര്‍ റെയില്‍പ്പാതയുടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചത് തുടങ്ങിയവയ്‌ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് ബിജെപിക്കുള്ള ജില്ലയിലെ ജനപിന്തുണയുടെ തെളിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.