Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയമന്ത്രവുമായി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:33 pm IST
in Kerala

തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ വിജയത്തിന്റെ പുറപ്പാടുമായി ബിജെപി. ജില്ലയിലെ ഏകമന്ത്രിയായ സി.എന്‍.ബാലകൃഷ്ണനെതിരെ ഉയര്‍ന്ന അഴിമതിയാരോപണം, ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഗ്രൂപ്പ് പോരില്‍ കൊന്ന സംഭവം, പാര്‍ട്ടിക്കുള്ളിലെ മറ്റ് തര്‍ക്കങ്ങള്‍ തുടങ്ങിയവ യുഡിഎഫിനെ അലട്ടുമ്പോള്‍ അടിത്തറ നഷ്ടപ്പെട്ട എല്‍ഡിഎഫും നട്ടംതിരിയുകയാണ്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മും സിപിഐ പരസ്പരം ഏറ്റുമുട്ടലിലാണ്.

കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, പുതുക്കാട്, വടക്കാഞ്ചേരി മേഖലകളില്‍ സിപിഎമ്മിന്റെ ജനപ്രതിനിധികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കുന്നംകുളത്ത് കോടികളുടെ കൊലളമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും സിപിഎമ്മിനെ ആശങ്കയിലാക്കുന്നു. സമീപകാല രാഷ്‌ട്രീയ കാലാവസ്ഥ ഏറെ അനുകൂലമായ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള സംഘടനകളും ബിജെപി അനുകൂല തീരുമാനമെടുത്തതോടെ മുന്നണികള്‍ അങ്കലാപ്പിലാണ്.

2010 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ല യുഡിഎഫിന് ഒപ്പമായിരുന്നു. 88 ഗ്രാമപഞ്ചായത്തുകളില്‍ 53 ഇടങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തി. 33 പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവും. രണ്ടിടത്ത് ഞാണിന്മേല്‍ ഭരണമാണെങ്കിലും യുഡിഎഫ് പ്രതിനിധിയാണ് നേതൃത്വം നല്‍കുന്നത്. തൃശൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. ജില്ലാ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് നഷ്ടമായി. ആറ് നഗരസഭകളില്‍ മൂന്നെണ്ണം വീതം രണ്ട് മുന്നണിക്കും കിട്ടി. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതെണ്ണം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ഏഴെണ്ണം എല്‍ഡിഎഫിന് ലഭിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കയ്‌പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് പഞ്ചായത്തുകളില്‍ ആധിപത്യം നേടാനായത്. കോര്‍പറേഷനില്‍ ആദ്യമായി െകെവന്ന ഭരണമാണ് ദയനീയ തോല്‍വി വഴങ്ങി എല്‍ഡിഎഫിന് നഷ്ടപ്പെട്ടത്. രണ്ട് സീറ്റ് ബിജെപി കരസ്ഥമാക്കി. ജില്ലാപഞ്ചായത്തിലും യുഡിഎഫ് നേട്ടമുണ്ടാക്കി.

ഇതാണ് നിലവിലെ ചിത്രമെങ്കിലും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പോടെ ജില്ലയിലെ രാഷ്‌ട്രീയ ചിത്രം മാറിക്കഴിഞ്ഞു. മൂന്നു ലോകസഭ മണഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ ഏറ്റവും അധികം മുന്നേറ്റം ഉണ്ടാക്കിയത് ബിജെപിയായിരുന്നു. അതിന് ശേഷം നടന്ന ബിജെപി അംഗത്വ പ്രചാരണത്തില്‍ അംഗബലം മൂന്നു ലക്ഷം കടന്നു. ഇതില്‍ ഭൂരിഭാഗവും സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയവരാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ബിജെപി പ്രാതിനിധ്യം ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറയുന്നു. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകള്‍ ഒന്നാക്കി വടക്കാഞ്ചേരി നഗരസഭ രൂപീകരിച്ചതോടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ഏഴായി. പഞ്ചായത്തുകള്‍ 86 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകള്‍ 16 തന്നെയാണ്. പല ഗ്രാമപഞ്ചായത്തുകളിലും ബിജെപി ഭരണം നിലവില്‍ വരുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണ്. ശക്തമായ ത്രികോണ മത്സരമാണ് എല്ലായിടത്തും നടക്കുക. കുന്നംകുളത്ത് ബിജെപിക്ക് നിലവില്‍ അഞ്ച് കൗണ്‍സിലര്‍മാരാണ.് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തോളം വാര്‍ഡുകളില്‍ ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇത്തവണ ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കൊടുങ്ങല്ലൂരില്‍ ഏറെ അനുകൂല സാഹചര്യമാണ്. ആറ് മെംബര്‍മാരുള്ള ഇവിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗരസഭ പരിധിക്കുള്ളിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രതിപക്ഷമായി ബിജെപി നിലകൊണ്ടിരുന്നു. ഇരിങ്ങാലക്കുടയിലും ബിജെപി നിര്‍ണ്ണായക ശക്തിയാണ്. നിലവില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത് എങ്കിലും ഇത്തവണ മുനിസിപ്പാലിറ്റി ഭരണത്തില്‍ ബിജെപി ശക്തമായ സാന്നിദ്ധ്യമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

രാഷ്‌ട്രീയകേരളം ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന കോര്‍പ്പറേഷനാണ് തൃശൂര്‍. വന്‍ ഭൂരിപക്ഷ കിട്ടിയ യുഡിഎഫ് ജനവിധി മറന്നുകൊണ്ടുള്ള ഭരണമാണ് നടത്തിയത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രണ്ട് മേയര്‍മാരെ ചുമക്കേണ്ടിവന്ന ജനങ്ങള്‍ക്ക് അഞ്ച് വര്‍ഷം കാണാന്‍ സാധിച്ചത് അഴിമതി നിറഞ്ഞ ഭരണമാണ്. കുടിവെള്ളം, നഗരവികസനം, വൈദ്യുതി വിതരണം, മാലിന്യ നീക്കം എന്നിവയില്‍ നടന്ന അഴിമതിക്കണക്കുകള്‍ കോടികളുടേതാണ്.

അത്‌കൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കുമെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും ഉണ്ടാവുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തിലാണ്. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. ഇതിനായി മന്ത്രിപുത്രി വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ കത്തോലിക്ക സഭയ്‌ക്ക് മുന്നില്‍ അടിയറവെക്കാനാണ് ഒരുങ്ങുന്നത്. സിപിഎമ്മിനെ സംബന്ധിച്ച് മേയര്‍ സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെയ്‌ക്കാന്‍ സാധിക്കാത്ത നിലയിലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.