കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ കടന്നു ചെല്ലുമ്പോള്‍ തന്നെ എങ്ങനെ ചെയ്ത് കൊടുക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥന്മാര്‍ ചിന്തിക്കുന്നതെന്ന് എം എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
അക്കാദമി ഓഫ് പ്രിലിമിനറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ സംഘടിപ്പിച്ച ശ്വാസകോശ രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എ ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ എന്തൊക്കെ സൗകര്യങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാവശ്യമായ ലൈറ്റ് മാത്രം ഒരുക്കാന്‍ 5 കോടി രൂപ വേണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍മാരാണ് ഇവിടുള്ളവരെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
















