Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരോ അഞ്ച് വര്‍ഷത്തിലും ഒന്നിലധികം ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:32 pm IST
in Kerala

കാഞ്ഞങ്ങാട്:ഓരോ അഞ്ച് വര്‍ഷത്തിലും ഒന്നിലധികം ചെയര്‍മാന്മാര്‍ ഭരണസാരഥ്യം വഹിച്ച കാഞ്ഞങ്ങാട് നഗരസഭ തദ്ദേശ ഭരണ ചരിത്രത്തില്‍ ഇടം തേടുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ ആദ്യം വന്ന ചെയര്‍മാന്‍ ഒഴികെ പിന്നീട് വന്ന എല്ലാ ഭരണ കാലയളവിലും അഭിപ്രായത ഭിന്നതമൂലമോ അവിശ്വാസം മൂലമോ പുറത്താക്കപ്പെട്ടാണ് ഒന്നിലധികം ചെയര്‍മാന്മാരെ അവരോധിക്കാനിടയാക്കിയത്. നിലവില്‍ ഭരണം പൂര്‍ത്തിയാക്കിയ ഭരണസമിതിയും ഇത് തെറ്റിച്ചിട്ടില്ല.

1995 മുതലുള്ള നഗരസഭയുടെ ചരിത്രം പരിശോധിച്ചാല്‍ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാക്ഷ്യം വഹിച്ചത് കാഞ്ഞങ്ങാട് നഗരസഭയിലെ വോട്ടര്‍മാരാണ് എന്നത് വ്യക്തമാകും. 1988-95 കാലയളവിലെ ആദ്യചെയര്‍മാന്‍ മുസ്ലീം ലീഗിലെ കെ.എം.ഷംസുദ്ദീന്‍ മാത്രമാണ് ഒരു ടേം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലെ വി.ഗോപി ചെയര്‍മാനാകുന്നു. എ ഐ വിഭാഗങ്ങള്‍ രണ്ടര വര്‍ഷം വീതം ഭരണം നടത്താമെന്ന ധാരണയിലാണ് അധികാരത്തിലേറുന്നത്. എന്നാല്‍ ധാരണ ഐ വിഭാഗം തെറ്റിച്ചുവെന്നാരോപിച്ച് ഗോപിക്കെതിരെ എ വിഭാഗവും മുസ്ലീം ലീഗിലെ ഒരു വിഭാഗവും തിരിഞ്ഞ് ഇടതു മുന്നണിയുമായി ചേര്‍ന്ന് അവിശ്വാസത്തിലൂടെ ഗോപിയെ പുറത്താക്കി.

പിന്നീട് കോണ്‍ഗ്രസ് ഐയുടെ പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനായി കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനായി. ആറുമാസം കഴിഞ്ഞപ്പോള്‍ എ ഐ ഗ്രൂപ്പുകള്‍ വീണ്ടും ഒന്നിച്ചതോടെ എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണം വീണ്ടും യുഡിഎഫിന്റെ കൈകളിലെത്തി ഡോ.വി.ഗംഗാധരന്‍ ചെയര്‍മാനായി. ഈ ടേമിലെ മൂന്നാമത്തെ ചെയര്‍മാനായിരുന്നു അദ്ദേഹം. 2000-2005ല്‍ കോണ്‍ഗ്രസിലെ തന്നെ ഷെരീഫ ഇബ്രാഹിം ചെയര്‍പേഴ്‌സനായി. ഇടതുപക്ഷം അഴിമതി ആരോപണം കൊണ്ടുവന്ന ഇവരെയും പുറത്താക്കി. പിന്നീട് കോണ്‍ഗ്രസിലെ ടി.വി.ശൈലജ ചെയര്‍പേഴ്‌സനായി.

2005-2010ല്‍ ഡിഐസി പിന്തുണയോടെ ഇടതുമുന്നണിയിലെ അഡ്വ.കെ.പുരുഷോത്തമന്‍ ചെയര്‍മാനായി. ഡിഐസി പിന്നീട് കോണ്‍ഗ്രസില്‍ പോയതോടെ ഇദ്ദേഹത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവെക്കേണ്ടി വന്നു. ഭരണം വീണ്ടും യുഡിഎഫിന്റെ കൈകളില്‍ തന്നെ വന്നു. മുസ്ലീം ലീഗിലെ എന്‍.ഏ.ഖാലിദ് ചെയര്‍മാനായി.

2010 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വന്ന് മുസ്ലീം ലീഗിലെ ഹസീല താജുദ്ദീന്‍ ചെയര്‍പേഴ്‌സനായി. എന്നാല്‍ യുഡിഎഫ് നയത്തിന് വിരുദ്ധമായി ചതുര്‍നക്ഷത്ര ബാറിന് നിരാക്ഷേപ പത്രം നല്‍കാന്‍ ലീഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുകൂലമായ നിലപാടെടുത്തു എന്ന കാരണത്താല്‍ ലീഗ് നേതൃത്വം മുഴുവന്‍ ലീഗ് കൗണ്‍സിലര്‍മാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ ഹസീനയ്‌ക്ക് രാജിവെയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് യുഡിഎഫിലെ തന്നെ കക്ഷിയായ ജനതാദള്‍ (യു) പ്രതിനിധി ദിവ്യ.കെ ചെയര്‍പേഴ്‌സനാകുകയായിരുന്നു.

എന്നും വിവാദങ്ങള്‍ക്ക് മാത്രം തിരികൊളുത്തിയിരുന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആരുടെ കൈകളിലെത്തുമെന്നും എത്ര ചെയര്‍മാന്മാര്‍ ഭരണം നടത്തുമെന്നും വോട്ടര്‍മാര്‍ കാണാന്‍ പോകുന്നതേയുളളു. യുഡിഎഫില്‍ ഭിന്നതയുണ്ടായിരുന്നപ്പോള്‍ മാത്രമാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചിട്ടുള്ളത് എന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഫിന് വിജയസാധ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നു. കോണ്‍ഗ്രസിനുളളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ അവര്‍ക്കും വെല്ലുവിളിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.