കോട്ടയം: മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്ജും മറ്റ് നേതാക്കളും കേരളാ കോണ്‍ഗ്രസ്സ് സ്കറിയാ വിഭാഗത്തില്‍ നിന്നും രാജി വച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ച് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും സ്റ്റീഫന്‍ പറഞ്ഞു.
സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നില്‍ പോലും സ്കറിയാ തോമസ് വിഭാഗം കേരളാ കോണ്‍ഗ്രസ്സിന് എല്‍ഡിഎഫ് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ റോയി വാരിക്കാട്, പി.എ. അലക്സാണ്ടര്‍ പകലോമറ്റം, റെജി പുത്തയത്ത്, എ.എ. എബ്രഹാം ആലുംമൂട്ടില്‍, റോണി മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: