Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളനാടിന് മികവിന്റെ പൊന്‍താലി ചാര്‍ത്തിയ ഗിരിജകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:23 pm IST
in Kerala

വെള്ളനാട്(തിരുവനന്തപുരം): മികവിന്റെ പൊന്‍താലി ചാര്‍ത്തി വെള്ളനാടിനെ ഭാരതത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ ഗിരിജകുമാരി വീണ്ടും മത്സരവേദിയിലേക്ക്. നാടിന്റെ നന്മ പ്രാണവായുപോലെ മുറുകെപിടിച്ച വെള്ളനാടിന്റെ വത്സലപുത്രി. ഒരു ഗ്രാമത്തിന്റെ ആകുലതകള്‍ ഭാരതത്തിന്റെ പ്രഥമ പൗരനുമുന്നില്‍ പോലും അവതരിപ്പിച്ച് പരിഹാരമുണ്ടാക്കിയ സ്ത്രീരത്‌നം. ഇങ്ങനെ ഗിരിജകുമാരിക്ക് പരിവേഷങ്ങള്‍ ഏറെയുണ്ട്.

2000 ല്‍ ഗിരിജകുമാരി തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് ഈ ഗ്രാമം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അധികാരത്തിലേറി ആദ്യനാളില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റു്മാര്‍ക്ക് ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന ആവശ്യവുമായി ഗിരിജകുമാരി സര്‍ക്കാരിനെ സമീപിച്ചു. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമല്ല പഞ്ചായത്ത് രാജ് നിയമത്തില്‍ അത് ഉള്‍പ്പെടുത്തുക കൂടി ചെയ്തു. അങ്ങനെ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ദുരിതാശ്വാസനിധി യാഥാര്‍ത്ഥ്യമായി.

പശ്ചിമഘട്ട വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം കോടികള്‍ നല്‍കിയിട്ടും വികസനം അട്ടിമറിക്കപ്പെടുന്നത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. സന്നദ്ധസംഘടനകള്‍ക്കായിരുന്നു സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് ചുമതലയും ഗ്രാന്റും നല്‍കിയിരുന്നത്. ഇത് പദ്ധതിയുടെ താളം തെറ്റിക്കുമെന്നും പഞ്ചായത്തുകള്‍ക്ക് പശ്ചിമഘട്ട വികസനത്തിന്റെ ചുമതല നല്‍കണമെന്നും ഗിരിജകുമാരി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിക്ക് നേരിട്ട് കത്തെഴുതി. തീരുമാനം വൈകിയില്ല. പശ്ചിമഘട്ട വികസനത്തിന്റെ ഫണ്ട് നബാര്‍ഡുവഴി അതാതു പഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ വാജ്‌പേയി സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്ത് ആദ്യമായി വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാര്‍ഡില്‍ 48 ലക്ഷം രൂപ പശ്ചിമഘട്ട വികസനത്തിന് 2001 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇന്ന് പഞ്ചായത്തുകള്‍ നബാര്‍ഡ് വഴി വാങ്ങിയെടുക്കുന്നത് കോടികളാണ്.

ഭാരതത്തിലെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്തെന്ന ഖ്യാതിയും 2003 ല്‍ ഗിരിജകുമാരിയാണ് വാജ്‌പേയി സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയത്. സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു ഗിരിജകുമാരി വെള്ളനാടിനെ മികച്ച ഗ്രാമമാക്കിയത്. വിദേശികള്‍ വെള്ളനാടിന്റെ വിജയമാതൃക പഠിക്കാന്‍ ഒഴുകിയെത്തി. പല വിദേശ രാജ്യങ്ങളിലെയും ഗ്രാമങ്ങള്‍ വെള്ളനാടിന്റെ മാതൃക ഇപ്പോഴും പിന്തുടരുകയാണ്. വെള്ളനാടിനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച ഗിരിജകുമാരിയെ കേന്ദ്ര സര്‍ക്കാര്‍ മികച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് നല്‍കി അംഗീകരിച്ചതും ചരിത്രമാണ്. 2000 മുതല്‍ 2005 വരെ ഗിരിജകുമാരി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായി തുടര്‍ന്നു. 2005 ല്‍ വീണ്ടും മൃഗീയ ഭൂരിപക്ഷം നല്‍കി വെള്ളനാട്ടുകാര്‍ ഗിരിജകുമാരിയെ വിജയിപ്പിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി.

ഇക്കുറി വീണ്ടും സ്വന്തം തട്ടകമായ വെള്ളനാട് ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ഗിരിജ ജനവിധി തേടുന്നത്. നാടിന്റെ വികസനം പലകുറി ലോകശ്രദ്ധ ആകര്‍ഷിക്കും വിധം യാഥാര്‍ത്ഥ്യമാക്കിയ നേതാവിനെ ഒരിക്കല്‍കൂടി വിജയതിലകമണിയിക്കാന്‍ വെള്ളനാട്ടുകാര്‍ മത്സരിക്കുകയാണ്. ഗിരിജ പടിയിറങ്ങിയതിനു ശേഷം എടുത്തുപറയാവുന്ന ഒരു വികസന പ്രവര്‍ത്തനവും ചെയ്തു കാണിക്കാന്‍ കഴിയാത്ത മുന്നണി സംവിധാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് ഈ ഗ്രാമം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും വെള്ളനാട് ജനത ഒറ്റക്കെട്ടായി ഗിരിജയ്‌ക്കൊപ്പമായിരുന്നു. നാടിന്റെ സ്‌നേഹവും കരുതലും കൂട്ടിനുള്ളതിനാല്‍ വെള്ളനാടിന് ഒരിക്കല്‍കൂടി തങ്കത്താലി അണിയിക്കാന്‍ ഗിരിജകുമാരി എത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.