മാനന്തവാടി : മുത്തങ്ങ സമരത്തില്‍ വയനാട്ടില്‍ നിന്ന് എറ്റവും അധികം ആദിവാസികള്‍ പങ്കെടുത്ത ചാലിഗദ്ദ അംബേദ്കര്‍ കോളനിയിലും ബിജെപി മുന്നേറ്റം. മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ 13-ാം ഡിവിഷനായ കുറുവയില്‍ ബിജെപി സഥാനാര്‍ത്ഥി ഇരുപത്തിയെട്ടുവയസ്സുകാരനും ചാലിഗദ്ദ അംബേദ്കര്‍ കോളനിയിലെ ഊരുമൂപ്പനുമായ സി.ആര്.സുകുമാരനാണ്.
മാനന്തവാടിയിലെ കമ്മ്യൂണിറ്റി േറഡിയോയില് ട്രൈബല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തസ്തികയില്‍ ആറുവര്‍ഷം ജോലി ചെയ്തിട്ടുണ്ട്. നാടക- കവിതാ രചയിതാവ്, തിരക്കഥാസഹായി തുടങ്ങിയ മേഖലയിലും സുകുമാരന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വയനാട്ടില്‍ അടിയ വിഭാഗങ്ങളില്‍ നിന്നുളള ചുരുക്കം ചില സ്ഥനാര്‍ത്ഥികളില്‍ ഒരാളാണ് സുകുമാരന്‍.
മുത്തങ്ങ പോലീസ് തേര്‍വാഴ്ച്ചയില്‍ മര്‍ദ്ദനമേറ്റ് തിരിച്ചറിയാനാവാതെ ബത്തേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കപ്പെട്ട കോളനിക്കാരെ തിരിച്ചറിയുന്നതിനായി സാമൂഹ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയായിരുന്ന സുകുമാരനെയാണ് ഉപയോഗപ്പെടുത്തിയത്. ഇംഗ്ഗീഷ് ബിരുദധാരിയായ നിഷയാണ് ഭാര്യ. മൂന്നുവയസുളള കല്ല്യാണി മകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: