കണ്ണൂര്‍: ചെറുകിട ആയുധനിര്മ്മാണകേന്ദ്രമായി കണ്ണൂര്‍ മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. മാറിയ സാഹചര്യത്തിലും കണ്ണൂരില്‍ മാത്രം എന്തിനാണ് സിപിഎം ബോംബ് രാഷ്ട്രീയവുമായി മുന്‍പോട്ടു പോകുന്നത്.
സിപിഎം ചോരക്കളി രാഷ്ട്രീയം മതിയാക്കണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ അവസരമൊരുക്കണം. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം കുഴിച്ചുമൂടണമെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ തീരുമാനമെടുക്കണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡണ്ട് കെ. സുരേന്ദ്രന്, കോണ്‍ഗ്രസ് നേതാക്കളായ സതീശന് പാച്ചേരി, കെ.പി. നുറുദ്ദീന്, സുമ ബാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: