ഇടുക്കി: ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന് അറക്കുളം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ അറക്കുളം തട്ടകമാക്കി പ്രവര്‍ത്തിക്കുന്നു. ബിജെപിക്ക് ഏറെ വളക്കൂറുള്ള അറക്കുളം പഞ്ചായത്തിലെ അമ്പലം വാര്‍ഡിലെ പ്രതിനിധിയാണ് വേലുക്കുട്ടന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ അറക്കുളത്ത് ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. അറക്കുളം പിടിച്ചെടുക്കാന്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടനെ ജില്ലാ കമ്മറ്റി നിശ്ചയിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റിന്റെ ചുമതല ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമളാണ് ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത്. 15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഉറച്ച വിജയ പ്രതീക്ഷയുള്ള ഒമ്പതിടത്താണ് ബിജെപി മത്സരിക്കുന്നത്. പി.എ വേലുക്കുട്ടന് അറക്കുളം പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നു. ബിജെപിയുടെ സിറ്റിംങ് വാര്‍ഡില്‍ വേലുക്കുട്ടന്റെ ഭാര്യ ബിജി വേലുക്കുട്ടനാണ് മത്സരിക്കുന്നത്.
യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എല്‍ഡിഎഫിനെതിരെ സംസ്ഥാന തലത്തില്‍ എസ്എന്‍ഡിപി നിലപാടെടുത്തതോടെ അറക്കുളത്ത് എല്‍ഡിഎഫിന്റെ നില പരുങ്ങലിലാണ്. കര്‍ഷകരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: