കൊച്ചി: മാണിക്കോഴ വിഷയത്തില്‍ സിപിഎം യുഡിഎഫുമായി രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് ബിജെപി ദേശീയസമിതി അംഗം ശോഭാ സുരേന്ദ്രന് ആരോപിച്ചു. ബാര്‍കോഴ വിഷയത്തില്‍ കേരള മന്ത്രിസഭ രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
കോഴ പ്രശ്നത്തില്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതിനെതുടര്‍ന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് സ്ഥാനത്യാഗത്തിന് തയ്യാറായി. ഇത് കാണിക്കുന്നത് അന്വേഷണത്തില്‍ അപാകത സംഭവിച്ചെന്നാണ്. ഇതിന്റെ ഉത്തരവാദിത്വം വകുപ്പ് കൈകാര്യംചെയ്യുന്ന രമേശ് ചെന്നിത്തലക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമുണ്ട്.
സിപിഎം ആവശ്യപ്പെട്ടതും മാണി രാജിവെക്കണമെന്നാണ്. ഇതൊരു രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രസ്താവനയാണ്. മുഖ്യമന്ത്രിയുടെ അഴിമതി മൂടിവെക്കലാണ് സിപിഎമ്മിന്റെ മിനിമം പരിപാടി. അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണമാണ് ഇരുമുന്നണികളും തമ്മിലുള്ളത്. കോണ്‍ഗ്രസ്സ് ബി ടീമാണ് സിപിഎം. കേസ് സിബിഐ അന്വേഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.
സിപിഎം മലപ്പുറം ജില്ലയില്‍ കൂട്ടുകൂടിയിരിക്കുന്നത് എസ്ഡിപിഐ, പിഡിപി, ലീഗ് എന്നിവയുമായാണ്. ഒരോ വാര്‍ഡിലും മണ്ഡലത്തിലും വ്യത്യസ്തതരം കൂട്ടുകെട്ടാണ് തുടരുന്നത്. കേരളത്തില്‍ പത്രമാധ്യമങ്ങളും ഇടതുവലത് മുന്നണികളും ബീഫ് പ്രശ്നമെടുത്തിട്ട് ബിജെപിയെ ആക്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്.
കേരളം ഭരിക്കുന്നവരാണ് ഇവിടെ ബീഫ് നിരോധനം വേണമോ എന്ന് തീരുമാനിക്കേണ്ടത്, ബിജെപിയല്ല. പ്രശ്നങ്ങള്‍ ഏത് സംസ്ഥാനത്തുണ്ടായാലും നടപടിയെടുക്കേണ്ടത് സംസ്ഥാന ആഭ്യന്തരവകുപ്പാണ്. അതിന് ശ്രമിക്കാതെ എല്ലാം ബിജെപിയുടെ പുറത്തുകെട്ടിെവക്കുന്നത് അന്യായമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.ജെ തോമസ്, രശ്മി സജി, ശാലി വിനയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: