Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുനിന്ദ നടത്തിയവര്‍ വര്‍ഗീയവാദികളുമായി സഖ്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:06 pm IST
in Kerala

ആലപ്പുഴ: ശ്രീനാരായണഗുരുവിനെ കുരിശിലേറ്റുകയും കയറില്‍കെട്ടി വലിക്കുകയും എസ്എന്‍ഡിപിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്യുന്ന സിപിഎം ജില്ലയില്‍ മുസ്ലിം മത തീവ്രവാദി സംഘടനകളുമായി അവിശുദ്ധ സഖ്യത്തില്‍. ബിജെപി- എസ്എന്‍ഡിപി സഖ്യം വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുസ്ലിം തീവ്രവാദ സംഘടനകളുമായി പരസ്യമായ കൂട്ടുകെട്ടിന് സിപിഎം തയ്യാറായത്.

ഇതിന് സൈദ്ധാന്തിക പരിവേഷം നല്‍കാനും മുസ്ലിം വികാരമിളക്കാനും സിപിഎം നേതാക്കള്‍ പ്രധാനമന്ത്രിക്കും, എസ്എന്‍ഡിപിക്കും, ആര്‍എസ്എസിനുമെതിരെ നിരന്തരമായി കുപ്രചരണം അഴിച്ചുവിടുകയാണ്. ഇത്തവണ മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും തങ്ങള്‍ക്കു ലഭിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇതുമായി കൂട്ടിവായിക്കണം. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നു സമ്മതിച്ചു.

എന്‍ഡിഎഫിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയെ കൂടെനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ചു ശ്രമിക്കുകയാണ്. കാന്തപുരം സുന്നി വിഭാഗത്തിലെ ഒരുപക്ഷവും ഐഎന്‍എല്ലിലൂടെ സിപിഎമ്മുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി – ബിജെപി സഖ്യം പാര്‍ട്ടിക്കു നേട്ടമാകുമെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. അദൃശ്യവോട്ടുകള്‍ സിപിഎമ്മിനു ലഭിക്കുമെന്ന് ജി.സുധാകരന്‍ പ്രസംഗിച്ചിരുന്നു. ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു, രാജ്യത്ത് അതിഭീകരമായ അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിന് നേതൃത്വം നല്‍കുന്നു തുടങ്ങി വര്‍ഗീയ വിഷം വമിക്കുന്നതും കലാപത്തിന് പരോക്ഷമായി ആഹ്വാനം നല്‍കുന്നതുമായ പ്രസംഗങ്ങള്‍ നടത്തുകയും ലഘുലേഖകളും പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിക്കുകയുമാണ്.

മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ലഘുലേഖകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു. കൂടാതെ ഹിന്ദു സാമുദായിക സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനും സിപിഎം ശ്രമിക്കുന്നു. എന്‍എസ്എസ്സിനെ ഒരു ഭാഗത്ത് പുകഴ്‌ത്തുകയും എസ്എന്‍ഡിപിയെ അവഹേളിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. കുടുംബയോഗങ്ങളിലും വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിലും ജാതിയും മതവുമല്ലാതെ യാതൊന്നും ഇടതുപക്ഷം പറയുന്നില്ല.

മുമ്പ് അമേരിക്കയുടെ ഇറാഖിലെ കടന്നാക്രമണവും സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചരണം നടത്തിയപ്പോള്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായും ഇത്തവണയും അതാവര്‍ത്തിക്കുമെന്നും സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നതും മുസ്ലിം സംഘടനകളെ കൈപ്പിടിയിലൊതുക്കിയതിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പുനേട്ടത്തിനായി മുസ്ലിം മത ഭീകരവാദികളെ മാന്യതയുടെ പരിവേഷം അണിയിക്കുകയും എസ്എന്‍ഡിപിയെയും നേതൃത്വത്തെയും അപമാനിക്കുകയും ചെയ്യുന്ന സിപിഎം നിലപാടില്‍ സ്വന്തം അണികളില്‍പോലും അമര്‍ഷം വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.