ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം അഭിമാനാര്‍ഹമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതീക്ഷിച്ച മുന്നേറ്റമാണ് ബിജെപി കൈവരിച്ചത്. ഇടതു വലതു മുന്നണികളുടെ കുപ്രചരണങ്ങള്‍ അതിജീവിക്കാന്‍ ബിജെപിക്കു സാധിച്ചു.
ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഗണനയ്ക്കെതിരായ ജനവികാരമാണുണ്ടായത്. എസ്എന്‍ഡിപി ബിജെപി സഖ്യം പ്രാദേശിക അടിസ്ഥാനത്തിലായിരുന്നു. പലയിടങ്ങളിലും വിജയിക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു.
എസ്എന്‍ഡിപി, മറ്റ് ഭൂരിപക്ഷ സമുദായങ്ങളും ചേര്‍ന്നു രൂപീകരിക്കുന്ന പാര്‍ട്ടി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായ ശക്തിയായി മാറാന്‍ ഈ മുന്നണിക്കു സാധിക്കുമെന്നും വെള്ളാപ്പള്ളി പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: