Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശീതങ്കനും പറയനും പിന്നെ പ്രഭാകരന്‍മാഷും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:55 pm IST
in Kerala

കലാമണ്ഡലം പ്രഭാകരന്‍ ശിഷ്യയോടൊപ്പം

തിരുവന്തപുരം: തുള്ളല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സിലെത്തുന്നത് ഓട്ടന്‍തുള്ളലാണ്. എന്നാല്‍ കുഞ്ചന്‍നമ്പ്യാര്‍ ജന്മം നല്‍കിയ ശീതങ്കന്‍തുള്ളലും പറയന്‍തുള്ളലും മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ ജീവിതം മാറ്റിവച്ച കലാകാരനാണ് കലാമണ്ഡലം പ്രഭാകരന്‍. കഴിഞ്ഞ 35 വര്‍ത്തെ കലോത്സവമേളയില്‍ ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ശീതങ്കനും പറയനും അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ട് ഈ തുള്ളല്‍ കലാകാരന്.

ഓട്ടന്‍തുള്ളലിന്റെ വേഷപ്പൊലിമയും ചടുതലയും ഇല്ലാത്തനാല്‍ പലപ്പോഴും പറയന്‍തുള്ളലും ശീതങ്കനും കലോത്സവവേദിക്ക് മാത്രമല്ല മറ്റ്് വേദികള്‍ക്കും പുറത്താണ്. മത്സരങ്ങളില്‍ പലപ്പോഴും ഇവയെ വിധികര്‍ത്താക്കള്‍ തഴയുമെന്നതിനാല്‍ ഇവയെ അഭ്യസിക്കുവാന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറല്ല.

ഓട്ടന്‍തുള്ളലിന്റെ വേഷപ്പൊലിമയോളം എത്തില്ലെങ്കിലും ശീതങ്കന്റെ വേഷം കഥകളിയിലെ സ്ത്രീ വേഷത്തോട് സാമ്യ മുള്ളതാണ്. എന്നാല്‍ കുരുത്തോലകൊണ്ടുള്ള തോള്‍പൂട്ടും ഹസ്തകടവുമെല്ലാം മെനയുക പ്രയാസമാമെന്ന് പ്രഭാകരന്‍ മാഷ് പറയുന്നു. എന്നാലും ഇന്നലെ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പ്രഭാകരന്‍മാഷിന്റെ ശിഷ്യന്‍ എറണാകുളം ഉദയന്‍പേരൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബേയ്‌സില്‍ സണ്ണി എ ഗ്രേഡ് നേടി. കല്യാണ സൗഗന്ധിഗമായിരുന്നു കഥ.

നാളെ നടക്കുന്ന എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ മറ്റാരും മത്സരിക്കാന്‍ തയ്യാറാകാത്ത പറയന്‍തുള്ളലും മാഷിന്റെ ശിഷ്യന്‍ അവതരിപ്പിക്കും. ദേഹം മുഴുവന്‍ ഭസ്മം പൂശിയുള്ള, വേഷപ്പൊലിമയില്ലാത്ത ഈ തുള്ളല്‍ കലാരൂപം നിലനില്‍ക്കണമെന്ന ആഗ്രഹംകൊണ്ട് മാത്രമാണ് രംഗത്ത് അവതരിപ്പിക്കുന്നത്. സമ്മാനമത്തേക്കാളുപരി ജനങ്ങള്‍ ഈ കലയെ അറിഞ്ഞിരിക്കണം എന്നത് മാത്രമാണ് ഈ ആശാന്റെ ആഗ്രഹം.

ഇവയില്‍ മാത്രമല്ല ഓട്ടന്‍തുള്ളലിലും മാഷിന്റെ ശിഷ്യര്‍ മാറ്റുരയ്‌ക്കുന്നു. വാചികത്തിനും പിന്നെ ആംഗികാഭിനയത്തിനും പ്രാധാന്യമുള്ള ഓട്ടന്‍തുള്ളലിന്റെ വരികള്‍ പലപ്പോഴും പുറത്ത് കേള്‍ക്കാറില്ല എന്നതില്‍ ഈ കലാകാരന് പരിഭവമുണ്ട്. പാട്ടിനെ സഹായിക്കേണ്ട പക്കമേളം പാട്ടിനെ വിഴുങ്ങാതിരിക്കാന്‍ ഇടയ്‌ക്കയെ ഒഴുവാക്കിയാണ് അവതരണം. മാത്രമല്ല പലരും ശിഷ്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അല്‍പം പ്രയാസമുള്ള ബാലിവധംപോലുള്ള കഥകളാണ് അവതരിപ്പിക്കുക.

ചെമ്പ, ചെമ്പട, അടന്ത, ലക്ഷ്മിതാളം, കുംഭതാളം തുടങ്ങിയ നാടന്‍ താളങ്ങളാല്‍ നിബിഢമായ തുള്ളല്‍ പലപ്പോഴും അവയ്‌ക്ക് പുറത്ത് പോകുന്നതിലും ഏറെ വിഷമമുണ്ട് ഈ തുള്ളല്‍ ആചാര്യന്. തുള്ളല്‍ പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ മലബാര്‍ രാമന്‍നായരുടെ സഹോദര പുത്രനാണ് കലാമണ്ഡലം പ്രഭാകരന്‍. 60 വര്‍ഷത്തെ കലാജീവിത്തില്‍ തേടിയെത്തിയത് കേരള സംഗീത നാടക അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. ഇന്ന് ശീതങ്കനും പറയനും തുള്ളലെന്നു പറഞ്ഞാല്‍ പ്രഭാകരന്‍മാഷെന്നാണ് തുള്ളല്‍ കലാരംഗം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.