നവഭാരത നിര്‍മ്മാണ പ്രക്രിയയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുത്തന്‍ ആശയങ്ങളുടെ ആവിഷ്ക്കാരമായി മാറിയ ഒരുപിടി പദ്ധതികള്‍ ബജറ്റിലുണ്ട്. സാമൂഹ്യ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ഇത്തരം പദ്ധതികളിലൂടെ വലിയമാറ്റങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലുണ്ടാക്കാനാകും. രാജ്യത്തെ ജനസംഖ്യയുടെ 54 ശതമാനം 25 വയസ്സിനു താഴെയുള്ള യുവാക്കളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയ്ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: