ന്യൂദല്‍ഹി: യാത്രാ,ചരക്ക് കൂലി വര്‍ദ്ധിപ്പിക്കാതെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഇന്ന് അവതരിപ്പിച്ച ബജറ്റ് റെയില്‍വേയുടെ ആധുനീകരണം ലക്ഷ്യമിടുന്നു. എട്ട് ലക്ഷം കോടി രൂപയാണ് മന്ത്രി റെയില്‍വേയുടെ ആധുനീകരണത്തിനായി മാറ്റി വച്ചത്.
400 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പുതിയ 44 പദ്ധതികള്‍ നടപ്പാക്കും . മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പെടുത്തി രണ്ടു എഞ്ചിന് ഫാക്ടറികള്‍ സ്ഥാപിക്കും . സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ 17,000 ബയോ ടോയ്ലറ്റുകള് സ്ഥാപിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തേജസ് എക്സ്പ്രസില്‍ ഇനി മുതല്‍ നാടന്‍ ഭക്ഷണ, വൈഫൈ, സംഗീതം തുടങ്ങിയവ ആസ്വദിക്കാം. കൂടുതല്‍ മൊബൈലുകള്‍ ചാര്‍ജജ് ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങള്‍ അടക്കമുള്ള ദീന ദയാലു എന്ന റിസര്‍വ് ചെയ്യാത്ത കോച്ചുകളും ട്രെയിനുകളില്‍ കൊണ്ടുവരുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്ക് ലിഫ്റ്റ്, എസ്കലേറ്റര്‍ സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: