സ്വയംതൊഴില്‍ ശേഷിവിനിയോഗ സംവിധാനമാണിത്. ബിസിനസ്സും മറ്റു സ്വയംതൊഴിലുകളും ആരംഭിക്കാനിരിക്കുന്നവരെ സഹായിക്കാനുള്ള സാങ്കേതി-ധനകാര്യ പദ്ധതിയാണിത്. നിതി ആയോഗിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സേതുവിന് 1000 കോടിരൂപ വകയിരുത്തി. ആഗോള മൂലധന സമാഹരണം, മികവിന്റെ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം, മൂലധനസമാഹരണത്തിനും വളര്‍ച്ചയ്ക്കും വേണ്ട സഹായങ്ങള്‍ നല്‍കുക, വ്യാപാരം ചെയ്യുന്നത് അനായാസമാക്കുക എന്നിവയാണ് ലക്ഷ്യം. ലക്ഷം തൊഴിലുകളും ബില്യണ്‍ ഡോളറുമാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: