ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുന്ന 2016-17ലേക്കുള്ള ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും കൃഷിക്കാര്‍ക്കും വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ-പ്ലാറ്റ് ഫോം തുടങ്ങുമെന്നും ധനമന്ത്രി തന്റെ ബജറ്റില്‍ പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖലയ്ക്കായി 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. കര്‍ഷകര്‍ക്ക് കടാശ്വാസമായി 15000 കോടി രൂപ നല്‍കും. കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കും. എഫ്സിഐ വഴി ഓണ്‍ലൈന്‍ വ്യാപാരം വ്യാപിപ്പിക്കും. വളം, മണ്ണ് പരിശോധനകള്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജയ്റ്റ്ലി അറിയിച്ചു.
രാജ്യത്ത് നാല് പുതിയ ക്ഷീര പദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക ജലസേച പദ്ധികള്‍ക്കായി 8500 കോടിയും നബാര്‍ഡിന് 20000 കോടിയും അനുവദിച്ചു. കര്‍ഷകരുടെ വിളനാശത്തിനു കൂടുതല്‍ നഷ്ടപരിഹാരം നല്‍കും. നഗരമാലിന്യം വളമായി മാറ്റുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കും. അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികള്‍ നടപ്പാക്കും.
കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 5,500 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: