ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ കേരളത്തിന് ഇത്തവണ ലഭിച്ചത് 1161 കോടിരൂപ അധികം. കേന്ദ്രം നല്കുന്ന നികുതി വിഹിതമായി ഇത്തവണ സംസ്ഥാനത്തിന് ലഭിക്കുന്നത് 14,282 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 13,121.77 കോടി രൂപയായിരുന്നു.
വിവിധ വികസന പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ മതിയായ തുക വകയിരുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് 450 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സബോഡിനേറ്റ് ഡെറ്റ് ഫണ്ടില്‍ നിന്നും 404 കോടി രൂപയും കേന്ദ്രനിക്ഷേപമായി 46 കോടി രൂപയുമാണ് കൊച്ചിമെട്രോയ്ക്ക് ലഭിച്ചത്. 2015-16 ബജറ്റില്‍ 599.08 കോടി രൂപ ലഭിച്ചിരുന്നു. മെട്രോയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നതിനാലാണ് കേന്ദ്രവിഹിതം കുറച്ചത്.
കേരളത്തിലെ കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്
$പാലക്കാട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 80കോടി രൂപ.
$കായംകുളം അടക്കമുള്ള എന്‍ടിപിസി താപനിലയങ്ങള്‍ക്ക്: 3,000 കോടി
$കൊച്ചിന് തുറമുഖ ട്രസ്റ്റ്: 33.31 കോടി.
$കൊച്ചിന് കപ്പല്‍ശാല: 116 കോടി രൂപ.
$കാര്യവട്ടം ലക്ഷ്മിഭായ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: 66.60 കോടിരൂപ.
$ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്: 53.98 കോടിരൂപ.
$തിരുവനന്തപുരം ഉള്‍പ്പെടെ ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിനും: 1102.52കോടി രൂപ.
$കൊച്ചി സമുദ്രോത്പ്പന്ന കയറ്റുമതി വികസന അതോറിറ്റി: 90കോടി.
$റബര്‍ ബോര്‍ഡ്: 132.75 കോടി രൂപ.
$തേയില ബോര്‍ഡ്: 129.98 കോടിരൂപ.
$കോഫി ബോര്‍ഡ്: 121.54 കോടിരൂപ.
$സ്പൈസസ് ബോര്‍ഡ്: 70.35 കോടിരൂപ.
$കശുവണ്ടി കയറ്റുമതി പ്രമോഷന് കൗണ്‍സില്‍: 4 കോടി.
$കയര്‍ വികാസ് യോജന: 45.45കോടിരൂപ.
$കയര്‍ ഉദ്യമി യോജന: 20കോടിരൂപ.
$കുസാറ്റിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കി ഉയര്‍ത്തുന്നതിന്: 80കോടിരൂപ.
$ഐഎസ്ആര്‍ഒ: 948.10കോടിരൂപ.
$തിരുവനന്തപുരം എല്പിഎസ്സി: 471.75 കോടിരൂപ.
$വിഎസ്എസ്സി: 1735.42 കോടിരൂപ.
$എഫ്എസിടി: 6കോടി(നേരത്തെ പ്രഖ്യാപിച്ച 1000കോടി മുന്‍ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: