സ്വാതന്ത്ര്യലബ്ദിക്ക് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം ഗ്രാമങ്ങള്‍ക്കും ദരിദ്ര്യര്‍ക്കും കര്‍ഷകര്‍ക്കുമായി ഒരു ബജറ്റ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കൊണ്ടുവന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഗ്രാമങ്ങളുടെ വികസനവും കാര്‍ഷിക മേഖലയുടെ പുരോഗതിയുമാണ് ഈ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യമാണ് ഈ ബജറ്റിന്റെ അടിസ്ഥാനം. ഏകഭാരതം, ശ്രേഷ്ഠ ഭാരതം നിര്‍മ്മാണത്തിനുള്ള ആഹ്വാനമാണ് ബജറ്റെന്നും അമിത് ഷാ പറഞ്ഞു.
പീഡിത ജനവിഭാഗത്തെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്. ബജറ്റിന്റെ മുഖ്യ ഉദ്യേശവും ഇതുതന്നെ. കൃഷിക്കായി 36000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. രാജ്യത്തിന്റെ കൃഷിഭൂമിയുടെ ഓരോ ഇഞ്ചും ജലസേചനത്തിനായി മാറ്റിയെടുക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക 228 ശതമനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2018 മെയ് 1ന് മുമ്പായി സമ്പൂര്‍ണ്ണ വൈദ്യുതീകരണവും പ്രഖ്യാപിച്ചിരിക്കുന്നു. ജനറിക് മരുന്നുകള്‍ക്കായി 3,000 ഔട്ട്‌ലെറ്റുകളും സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 3വര്‍ഷത്തേക്ക് നികുതിയൊഴിവാക്കിയും ബജറ്റ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
















