ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പ്രഖ്യാപിച്ചു. മജീദയില്‍ നടന്ന റാലിയില്‍ നവ്ജ്യോത് സിംഗ് സിദ്ദു ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷിയാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
പഞ്ചാബില്‍ പഞ്ചാബിയാകണം മുഖ്യമന്ത്രിയെന്ന നിര്‍ദ്ദേശത്തോടെയാണ് നാടകീയമായി അമരീന്ദര്‍ സിംഗ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.
















