വീണ വായനയില്‍ നാലാമതും ഒന്നാമതെത്തി ഹരിതരാജ്. തിരുവനന്തപുരം കാര്‍മ്മല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഹരിത ബാലഗോകുലത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. മുരുകന്-പുഷ്പലത ദമ്പതികളുടെ മകളാണ്. എട്ട് വയസ് മുതല്‍ വീണ പഠിക്കുന്ന ഹരിത ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ്.
റെക്കോര്‍ഡിങ്ങിനും ലൈവ് ഷോയ്ക്കും ഹരിതയുടെ സാനിധ്യമുണ്ട്. സഹോദരന് കൃഷ്ണരാജ് വയലിന്, ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിക്കുന്നു. ബാലഗോകുലം മുന്‍ ജില്ലാ അധ്യക്ഷനും കൂടിയാണ്. സൗന്ദര് രാജന്, പി.ഗീതാലക്ഷ്മി, എന്‍.രവീന്ദ്രന് എന്നിവരാണ് ഹരിതയുടെ ഗുരുനാഥര്‍. തനിക്ക്് ഏറെ പ്രോത്സാഹനം നല്കിയ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റെനീത്തയ്ക്ക് വിജയം സമര്പ്പിക്കുന്നുവെന്ന്് ഹരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: