ജീവിതത്തില്‍ വിട്ടുപോയ ബന്ധങ്ങള്‍ തുന്നിച്ചേര്‍ക്കണമെന്ന് ചിരിയിലൂടെയും ചിന്തയിലൂടയും കാണികളെ ഓര്മ്മിപ്പിപ്പിച്ച തുന്നല്‍ എന്ന നാടകം ഒന്നാമത്. കലോത്സവത്തില്‍ വാശിയേറിയ മത്സരത്തിലൂടെയും ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ നാടകോത്സവത്തില്‍ തൃശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂളിലെ പെണ്‍കുട്ടികളാണ് ഒന്നാമതെത്തിയത്.
ആനയുടെയും തുന്നല്‍ക്കാരന്റെയും കള്ളന്റെയും ജീവിതം നര്‍മ്മരസത്തോടെ അവതരിപ്പിച്ചാണ് ഇവര്‍ ഒന്നാമതെത്തിയത്. പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചത് അര്‍ച്ചനയാണ്. മാളവിക, മെര്ലിന്, ശ്രീലക്ഷ്മി, അഞ്ജന മുകേഷ്, അല്‍സിയ, അന്ന, അഞ്ജന കെ.വി., അഞ്ജലി കെ.പി, ചന്ദന എ.ജെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിനേഷ് ആമ്പല്ലൂരാണ് സംവിധായകന്, കഴിഞ്ഞ വര്‍ഷം ഇവര്‍ അവതരിപ്പിച്ച ക്ലാ ക്ലീ ക്ലൂ എന്ന നാടകത്തിനായിരുന്നു ഒന്നാം സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: