കോഴിക്കോട്: വിവിധ വേദികളിലായി വര്‍ണ്ണവിസ്മയം വിരിയിച്ച കൗമാരോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം.
സ്വര്‍ണ്ണ കപ്പ് പാാലക്കാടിനോ ആതിഥേയരായ കോഴിക്കോടിനോ എന്ന ചോദ്യം മാത്രമാണ് ബാക്കി. നിലവില്‍ പാലക്കാടാണ് മുന്നിട്ട് നില്‍ക്കുന്നത്.
907 പോയിന്റാണ് പാലക്കാട് നേടിയിരിക്കുന്നത്. കോഴിക്കോടാകട്ടെ 902 പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
സമാപന ദിവസമായ ഇന്ന് മൂന്നു വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുന്നത്.
വെകുന്നേരം നാലിനു മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷത വഹിക്കും. നടന്‍ ജയറാം, നടി റീമ കല്ലിങ്കല്‍, ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു തുടങ്ങിയവര്‍ സംബന്ധിക്കും.
http://www.schoolkalolsavam.in/kalolsavam_state/site55/results/leading_for_goldcup.php
















