തകഴി: തകഴിയില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു. തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും സമീപത്തെ വെല്‍ഡിങ് വര്‍ക്ഷോപ്പും തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പണം നഷ്ടപ്പെട്ടില്ല. വെള്ളിയാഴ്ച രാത്രി ആശുപത്രി ജങ്ഷനിലെ ഗുരുമന്ദിരത്തിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തു കടന്ന സംഘം പണം കവര്‍ന്നശേഷം കാണിക്കവഞ്ചിയെടുത്ത് വഴിയില്‍ ഉപേക്ഷിച്ചു.
തകഴി ക്ഷേത്രത്തിനു മുന്നില്‍ തിരുവല്ല റോഡിനു സമീപത്തെ കാണിക്കവഞ്ചിയുടെ പൂട്ടുതകര്‍ത്തെങ്കിലും പണമെടുക്കാന്‍ സാധിച്ചില്ല. ഇതിനുള്ളിലുള്ള മറ്റൊരു പൂട്ട് തകര്‍ക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പമം നഷ്ടപ്പെടാതിരുന്നത്. സമീപത്തെ മഞ്ജു വെല്‍ഡിങ് വര്‍ക് ഷോപ്പിലെ പൂട്ടു തകര്‍ത്ത് അകത്തുകയറിയെങ്കിലും സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ ഗുരുമന്ദിരത്തില്‍ എത്തിയ പൂജാരിയാണ് ഇവിടെ മോഷണം നടന്നതായി കണ്ടത്. ഉടന്‍തന്നെ അമ്പലപ്പുഴ പോലീസില്‍ വിവിരം അറിയിച്ചെങ്കിലും പോലീസ് എത്തിയത് മണിക്കൂറുകള്‍ക്കു ശേഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
















