റിയോ ഡി ജനീറോ: ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ധു ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടില്‍ പുറത്ത്. 25 മീറ്റര്‍ വനിതാ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ 30-ാം സ്ഥാനത്താണ് ഹീനയ്‌ക്കു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
രണ്ടാം സീരീസില്‍ 17-ാം സ്ഥാനത്ത് ഷൂട്ടിങ് തുടങ്ങിയ ഹീന മൂന്നാം സീരീസില്‍ 30-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
286 പോയിന്റാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. നേരത്തെ, വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ഫൈനലിലും ഹീന പരാജയപ്പെട്ടിരുന്നു.
















