റിയോ: ഒളിമ്പിക്സില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ വീണ്ടും നിരാശയുടെ ശരവര്‍ഷം. റിയോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബൊംബയ്ല ദേവിയും ദീപിക കുമാരിയും പുറത്തായി.
വനിതകളുടെ വ്യക്തിഗത റിക്കര്‍വ് അമ്പെയ്ത്തില്‍ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയുടെ അലക്സാന്ദ്ര വലന്‍സിയയാണ് ബൊംബയ്ലയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 26-28, 26-23, 27-28, 23-25.
ദീപിക കുമാരി ചൈനയുടെ ടാന്‍ യ ടിംഗിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 28-27, 29-26, 30-27. അമ്പെയ്ത്തില്‍ ഇനി അതാനു ദാസ് മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. വെള്ളിയാഴ്ചയാണ് അതാനുവിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: