റിയോ: ഒളിമ്പിക്‌സ് ഗെയിംസില്‍ റഗ്ബി സെവന്‍സിലൂടെ ഫിജിക്ക് സ്വര്‍ണ നേട്ടം. ഇതോടെ ചരിത്ര നേട്ടമാണ് ഫിജി സ്വന്തമാക്കിയത്.
ഫിജിയുടെ മെഡല്‍ പ്രതീക്ഷകളെ ചുമലിലേറ്റിയ റഗ്ബി സെവന്‍സ് പുരുഷ ടീമാണ് സ്വര്‍ണ നേട്ടത്തിലൂടെ രാജ്യത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത്. ഫൈനലില്‍ ഗ്രേറ്റ് ബ്രിട്ടനെ 43-7ന് തകര്‍ത്താണ് ഫിജി മെഡല്‍ നേടിയത്. ബ്രിട്ടണ്‍ വെള്ളി നേടിയപ്പോള്‍ ജപ്പാനെ കീഴടക്കി ദക്ഷിണാഫ്രിക്ക വെങ്കലം സ്വന്തമാക്കി. ഫിജിയെന്ന കൊച്ചു രാജ്യത്തില്‍ റഗ്ബി താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
അതേസമയം റഗ്ബി സെവന്‍സിലെ വനിതകളുടെ മത്സരത്തില്‍ ഓസ്ട്രേലിയ സ്വര്‍ണ നേട്ടം കൊയ്തു.
















