Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനുമേല്‍ ഐറിഷ് വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:15 pm IST
inSports

നെല്‍സണ്‍: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറി. ഇന്നലെ നടന്ന പൂള്‍ ബിയിലെ പോരാട്ടത്തില്‍ അയര്‍ലന്റാണ് വമ്പന്‍ അട്ടിമറി നടത്തിയത്. കടപുഴിയത് ഒരുകാലത്ത് ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായ വെസ്റ്റിന്‍ഡീസും. നാല് വിക്കറ്റിനായിരുന്നു ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്റ് ഇന്നലെ വിന്‍ഡീസ് പോരാളികളെ കെട്ടുകെട്ടിച്ചത്. തുടക്കത്തില്‍ വിന്‍ഡീസിന്റെ മുന്‍നിരയെ വരച്ച വരയില്‍ നിര്‍ത്തിയ അയര്‍ലന്റ ബാറ്റിങ്ങില്‍ കരീബിയന്‍ പേസിനെ ലാഘവത്തോടെ തന്നെ നേരിട്ട് തികച്ചും ആധികാരികമായാണ് വിജയം കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റ് 4.1 ഓവര്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്താണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അയര്‍ലന്റ്  മൂന്നാം തവണയാണ് ക്രിക്കറ്റിലെ വമ്പന്മാരെ മുട്ടുകുത്തിക്കുന്നത്. 2007-ല്‍ പാക്കിസ്ഥാനും 2011-ല്‍ ഇംഗ്ലണ്ടുമാണ് അയര്‍ലന്റ് കുഞ്ഞന്മാര്‍ക്ക് മുന്നില്‍ തകര്‍ന്നത്. ഈ രണ്ട് കളികളിലും മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്റ് വിജയം നേടിയത്. അയര്‍ലന്റിന്റെ പോള്‍ സ്റ്റിര്‍ലിംഗാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ അയര്‍ലന്റ് ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡ് വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് അയര്‍ലന്റ് ബൗളര്‍മാര്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ വിന്‍ഡീസ് ഒരുഘട്ടത്തില്‍ 87ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്മിത്ത് (18), ഡാരന്‍ ബ്രാവോ (0),  ക്രിസ് ഗെയില്‍ (36), സാമുവല്‍സ് (21), രാംദിന്‍ (1) എന്നിവരാണ് അതിവേഗം മടങ്ങിയത്. ഇതില്‍ ഗെയിലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും രാംദിനെയും ഇടംകയ്യന്‍ സ്പിന്നര്‍ ഡോക്ക്‌റെല്‍ മടക്കിയപ്പോള്‍ സ്മിത്തിനെ കെവിന്‍ ഒബ്രിയാനും  പുറത്താക്കി.ഡാരന്‍ ബ്രാവോ റണ്ണൗട്ടായാണ് ക്രീസ് വിട്ടത്.

ഒരുവേള അഞ്ചിന് 87 എന്ന നിലയില്‍ വിളറിനിന്ന വിന്‍ഡീസിനെ പിന്നീട് ലിന്‍ഡല്‍ സിമ്മണ്‍സിന്റെയും (84 പന്തില്‍ 102) ഡാരന്‍ സമ്മിയുടെയും (67 പന്തില്‍ 89) റെക്കോഡ് കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സിമ്മണ്‍സിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

അതുപോലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാമന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സമി നേടിയ 89 റണ്‍സ്. 1983ല്‍ പാക്കിസ്ഥാന്റെ ഹാഹിദ് മെഹ്ബൂബ് ശ്രീലങ്കക്കെതിരെ നേടിയ 77 റണ്‍സിന്റെ റെക്കോഡാണ് സമ്മി ഭേദിച്ചത്. പിന്നീട് അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സ് നേടിയ ആന്ദ്രെ റസ്സലും മികച്ച പ്രകടനം നടത്തിയതോടെ വിന്‍ഡീസ് സ്‌കോര്‍ 50 ഓവറില്‍ 304 റണ്‍സിലെത്തി. അയര്‍ലന്റിന് വേണ്ടി ഡോക്ക്‌റെല്‍ 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

വിന്‍ഡീസ് പടുത്തുയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്റ് തകര്‍ന്നടിയുമെന്ന് കരുതിയവരെ അത്ഭുതസ്തബ്ധരാക്കുന്ന പ്രകടനമാണ് പിന്നീട് ക്രീസില്‍ കണ്ടത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിംഗും ചേര്‍ന്ന് 13.3 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്‌ലിന്റെ പന്തില്‍ 23 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ രാംദിന്‍ കയ്യിലൊതുക്കിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം ജോയ്‌സ് ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ നിസ്സഹായരായി. വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കിയ ഇരുവരും ചേര്‍ന്ന് 14.2 ഓവറില്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 106 റണ്‍സ്.

ഒടുവില്‍ അര്‍ഹതപ്പെട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്റ്റിര്‍ലിംഗിനെ സാമുവല്‍സിന്റെ പന്തില്‍ രാംദിന്‍ പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 84 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സ്റ്റിര്‍ലിംഗിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ നിയാല്‍ ഒബ്രിയാന്‍ ജോയ്‌സിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 39.2 ഓവറില്‍ സ്‌കോര്‍ 273-ല്‍ എത്തിച്ചു. എന്നാല്‍ 67 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സറുമടക്കം 84 റണ്‍സെടുത്ത ജോയ്‌സിനെ ടെയ്‌ലര്‍ ബ്രാവോയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.

പിന്നീട് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടെങ്കിലും വിജയം പിടിച്ചെടുക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞില്ല. ടെയ്‌ലര്‍ എറിഞ്ഞ 46-ാം ഓവറിലെ അഞ്ചാം പന്ത് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ അതിര്‍ത്തിയിലേയ്‌ക്ക് പായിച്ച് ജോണ്‍ മൂണി ചരിത്രവിജയം സമ്മാനിക്കുകയും ചെയ്തു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 8.5 ഓവറില്‍ 71 റണ്‍സാണ് വിട്ടുകൊടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.