Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വില്ല്യംസ് സിംബാബ്‌വെയുടെ വിജയനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:14 pm IST
in Sports

സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ച സീന്‍ വില്ല്യംസിന്റെ ബാറ്റിംഗ്‌

നെല്‍സണ്‍: പത്തൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകകപ്പില്‍ കളിക്കാനെത്തിയ യുഎഇ പൊരുതിത്തോറ്റു. ഇന്നലെ സിംബാബ്‌വെക്കെതിരെ നടന്ന പോരാട്ടത്തിലാണ് വീരോചിതമായി പൊരുതി കീഴടങ്ങിയത്. ഇന്നലത്തെ യുഎഇയുടെ പോരാട്ടവീര്യം ക്രിക്കറ്റിലെ വമ്പന്മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ വില്ല്യംസിന്റെ ഓള്‍ റൗണ്ട് മികവാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്.

ഇന്നലെ പരാജയപ്പെട്ടെങ്കിലും സിംബാബ്‌വെക്കെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീര്‍ത്താണ് യുഎഇ താരങ്ങള്‍ കാണികളുടെ മനം കവര്‍ന്നത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെക്കെതിരെ അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് യുഎഇ  അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട സിംബാബ്‌വെയുടെ മികച്ച തിരിച്ചുവരവിനും കൂടിയാണ് ഇന്നലത്തെ കളി സാക്ഷ്യം വഹിച്ചത്.

യുഎഇക്ക് വേണ്ടി ഒരു മലയാളിയും കളിക്കാനിറങ്ങി. പാലക്കാട്ടുകാരനായ കൃഷ്ണചന്ദ്രനാണ് ഈ താരം. ശ്രീശാന്തിനുശേഷം ലോകകപ്പില്‍ കളിക്കുന്ന രണ്ടാമത്തെ മലയാളിയായി കൃഷ്ണചന്ദ്രന്‍. 34 റണ്‍സും ഒരു വിക്കറ്റും വീഴ്‌ത്തി ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു കൃഷ്ണചന്ദ്രന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട യുഎഇ തുടക്കത്തില്‍ പതറുന്നതാണ് കണ്ടത്. സ്‌കോര്‍ 26-ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത അംജദ് അലി ചതരയുടെ പന്തില്‍ എര്‍വിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് സ്‌കോര്‍ 10.5 ഓവറില്‍ 40-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 33 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ബര്‍നഗറിനെ മിറെയുടെ പന്തില്‍ ടെയ്‌ലര്‍ പിടികൂടി. ഈ തകര്‍ച്ചയില്‍ നിന്ന് ഉജ്ജ്വലമായി യുഎഇ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. സിംബാബ്‌വെയുടെ മൂര്‍ച്ച കുറഞ്ഞ ബൗളിങ്ങും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും കൂടിയായതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

മൂന്നാം വിക്കറ്റില്‍ കൃഷ്ണചന്ദ്രനും  ഖുറാം ഖാനും ചേര്‍ന്നാണ് പിന്നീട് തകര്‍ച്ചയില്‍ നിന്ന് യുഎഇയെ കരകയറ്റിയത്. 16.2 ഓവറില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 23-ാം ഓവറില്‍ തന്നെ യുഎഇ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. കൃഷ്ണചന്ദ്രന്‍ 63 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 34 റണ്‍സെടുത്തപ്പോള്‍ ഖുറാം 55 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ ഉള്‍പ്പെടെ 45 റണ്‍സും നേടി. 28-ാം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മിറെയുടെ പന്തില്‍ ചിഗുംബുര കൃഷ്ണചന്ദ്രനെ പിടികൂടി.

സ്‌കോര്‍ബോര്‍ഡില്‍ 134 റണ്‍സായപ്പോള്‍ നാലാം വിക്കറ്റും യുഎഇക്ക് നഷ്ടമായി.

ഖുറാം ഖാനെ ചതാരയുടെ പന്തില്‍ വില്ല്യംസ് കയ്യിലൊതുക്കി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള അടിത്തറ ഇവര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് വിക്കറ്റ്കീപ്പറും ഇന്ത്യക്കാരനുമായ ബാറ്റ്‌സ്മാന്‍ സ്വപ്‌നില്‍ പാട്ടീലും (38 പന്തില്‍ 32) ഷൈമന്‍ അന്‍വറും (50 പന്തില്‍ 67) അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ലോകകപ്പില്‍ ഒരു യുഎഇ താരം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്.

സ്‌കോര്‍ 216-ല്‍ എത്തിയപ്പോഴാണ് സ്വപ്‌നില്‍ പാട്ടീലിനെ നഷ്ടമായത്. അഞ്ചാം വിക്കറ്റില്‍ 11.4 ഓവറില്‍ 82 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ റോഹന്‍ മുസ്തഫയെ (4) എളുപ്പത്തില്‍ നഷ്ടപ്പെട്ടു. സ്‌കോര്‍ 232-ല്‍ എത്തിയപ്പോള്‍ ഷൈമന്‍ അന്‍വറിനെയും നഷ്ടമായതോടെ വീണ്ടും യുഎഇ തകര്‍ച്ചയെ നേരിട്ടെങ്കിലും എട്ടാം വിക്കറ്റില്‍ അംജദ് ജാവേദും (19 പന്തില്‍ പുറത്താവാതെ 25), മുഹമ്മദ് നവീദും (17 പന്തില്‍ പുറത്താകാതെ 23) കൂട്ടുചേര്‍ന്നതോടെ കഥ വീണ്ടും മാറി. സിംബാബ്‌വെന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും ചേര്‍ന്ന് യുഎഇ സ്‌കോര്‍ 285 റണ്‍സിലെത്തിച്ചു. സിംബാബ്‌വെക്ക് വേണ്ടി ചതാര മൂന്നും മിരെയും വില്ല്യംസും രണ്ട് വീതവും വിക്കറ്റെടുത്തു.

286 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സിംബാബ്‌വെക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും ചകാബ്‌വയും മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് മുഹമ്മദ് തൗഖിറിന്റെ പന്തില്‍ കൃഷ്ണചന്ദ്രന് ക്യാച്ച് നല്‍കി മടങ്ങിയത്. തുടര്‍ന്നെത്തിയ ഹാമില്‍ട്ടണ്‍ മസാകഡ്‌സ ഒരു റണ്ണെടുത്ത് അംജദ് ജാവേദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.  സ്‌കോര്‍ 112-ല്‍ എത്തിയപ്പോള്‍ ചകാബ്‌വയും 144-ല്‍ നില്‍ക്കേ 47 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറും 167-ല്‍ നില്‍ക്കേ 9 റണ്‍സെടുത്ത മിറെയും മടങ്ങി. ഇതോടെ സിംബാബ്‌വെ 5ന് 167 എന്ന നിലയില്‍ പരാജയത്തെ തുറിച്ചുനോക്കി.

എന്നാല്‍ പുറത്താകാതെ 76 റണ്‍സ് നേടിയ സീന്‍ വില്ല്യംസിന്റെയും 42 റണ്‍സ് നേടിയ ഇര്‍വിന്റെയും മികച്ച ബാറ്റിംഗാണ് പിന്നീട് സിംബാബ്‌വെയെ വിജയതീരത്തേക്ക് നയിച്ചത്. 43-ാം ഓവറിലെ അവസാന പന്തില്‍ ഇര്‍വിനെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി കൃഷ്ണചന്ദ്രന്‍ യുഎഇയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും ഒരറ്റത്തു പാറപോലെ ഉറച്ചുനിന്ന വില്ല്യംസ് സിംബാബ്‌വെയ്‌ക്കു വിജയം സമ്മാനിക്കുകയായിരുന്നു. 14 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചിഗുംബരയും ഇര്‍വിന് മികച്ച പിന്തുണ നല്‍കി. യുഎഇക്ക് വേണ്ടി മുഹമ്മദ് താഖിര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ സിംബാബ്‌വെയുടെ സീന്‍ വില്ല്യംസാണ് മാന്‍ ഓഫ് ദി മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.