Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം തിരുത്താന്‍ ടീം ഇന്ത്യ; ആവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:13 pm IST
inSports

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് പരിശീലനം നടത്തുന്നു

മെല്‍ബണ്‍: പാക്കിസ്ഥാനെ ആദ്യ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും സിംബാബ്‌വെയെ പരാജയപ്പെടുത്തിയതിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇന്ന് പൂള്‍ ബിയിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടും. രാവിലെ 9ന് മത്സരം ആരംഭിക്കും.

ലോകകപ്പിന്റെ വേദിയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് ബാലികേറാമലയാണ്.

മൂന്നുതവണ ഇതിന് മുന്‍പ് ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം ദക്ഷിണാഫ്രിക്കക്കായിരുന്നു. കഴിഞ്ഞ ലോകകപ്പിലും ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയിരുന്നു. മൂന്നുതവണയും ദക്ഷിണാഫ്രിക്കന്‍ വിജയം ഇന്ത്യന്‍ സ്‌കോറിനെ പിന്തുടര്‍ന്നായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ടോസ് ഏറെ നിര്‍ണായകമാകുമെന്ന് ഉറപ്പ്.

ചരിത്രം തിരുത്താനുറച്ചുതന്നെയാണ് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെയും സുരേഷ് റെയ്‌നയുടെയും മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏറെക്കാലമായി ഫോമിലല്ലാതെ വലഞ്ഞിരുന്ന ശിഖര്‍ ധവാനും കഴിഞ്ഞ പാക്കിസ്ഥാനെതിരായ കളിയില്‍ ഫോം വീണ്ടെടുത്തതും ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്നു.

പാക്കിസ്ഥാനെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറക്കുക. കഴിഞ്ഞ മത്സരത്തില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി പാക് ഇന്നിംഗ്‌സിനെ നെടുകെ പിളര്‍ന്ന മുഹമ്മദ് ഷാമി, രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ എന്നിവരായിരിക്കും ഇന്നും ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുക.

ഒപ്പം പരിക്കില്‍ നിന്ന് മുക്തനായ ആര്‍. അശ്വിന്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയതും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നുണ്ട്. ഭുവനേശ്വര്‍കുമാറും കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ഫീല്‍ഡിംഗില്‍ പല പാളിച്ചകളുമുണ്ട്. ദക്ഷിണാഫ്രിക്കപോലൊരു ടീമിനെതിരെ കളിക്കുമ്പോള്‍ ഫീല്‍ഡിംഗ് ഏറെ നിര്‍ണായകമാവും. പാക്കിസ്ഥാനെതിരായ കളിയില്‍ ക്യാച്ച് എടുക്കുന്നതിലും റണ്ണൗട്ട് അവസരങ്ങള്‍ മുതലാക്കുന്നതിലും ടീം ഇന്ത്യ പരാജയമായിരുന്നു എന്ന് പറയേണ്ടിവരും.

എ.ബി. ഡിവില്ലിയേഴ്‌സ്, ഹാഷിം ആംല, ഡികോക്ക്, ഡുപ്ലെസിസ്, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമ്‌നി എന്നീ ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ അണിനിരക്കുന്ന ദക്ഷിണാഫ്രിക്കയെ കീഴടക്കണമെങ്കില്‍ ബൗളിംഗിലും ഫീല്‍ഡിലും അപാരമായ മികവ് പ്രകടിപ്പിച്ചേ മതിയാവൂ. അതിന് സാധിച്ചില്ലെങ്കില്‍ ഇത്തവണയും ഇന്ത്യക്ക് കണ്ണീരുകുടിക്കാം. കൂടാതെ ഡ്വെയ്ല്‍ സ്‌റ്റെയിനും ഫിലാന്‍ഡറും മോണെ മോര്‍ക്കലും ഉള്‍പ്പെടുന്ന പേസ് ബൗളിംഗ്പടയെ നേരിടുന്നതിലെ മിടുക്കിനനുസരിച്ചിരിക്കും ഇന്ത്യയുടെ ഇന്നത്തെ സാധ്യതകള്‍. ലോകത്തെ ഏറ്റവും മികച്ച ബൗൡഗ് പടയാണ് ദക്ഷിണാഫ്രിക്കയുടേത്. എങ്കിലും ഒറ്റ ജയത്തിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ ടീം ഇന്ത്യക്ക് കഴിയുമെന്നതിനാല്‍ പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പ്.

ഇന്ന് ഡുനെഡിനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. പുലര്‍ച്ചെ 3.30നാണ് കളി ആരംഭിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.