Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒടുവില്‍ ഇംഗ്ലണ്ട് വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:12 pm IST
in Sports

ക്രൈസ്റ്റ്ചര്‍ച്ച്: ഒടുവില്‍ ഇംഗ്ലണ്ട് ഇൗ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷമാണ് ഇംഗ്ലണ്ട് പൂള്‍ എയില്‍ നിന്ന് ആദ്യ വിജയം നേടിയത്. ഇന്നലെ നടന്ന കളിയില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ സ്‌കോട്ട്‌ലന്റിനുമേലാണ് വിജയം സ്വന്തമാക്കിയത്.

119 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍ വിജയലക്ഷ്യത്തിന് എതിരെ 42.2 ഓവറില്‍ 184 റണ്‍സെടുക്കാനേ സ്‌കോട്‌ലണ്ടിനായുള്ളൂ. വലിയ പ്രതീക്ഷകളുമായി ലോകകപ്പിനെത്തിയ ഇംഗ്ലീഷ് നിര ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയോടും ന്യൂസിലാന്റിനോടും തോറ്റിരുന്നു. സ്‌കോട്ട്‌ലന്റിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ന്യൂസിലാന്റിനോടും പരാജയപ്പെട്ടിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ടിന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ മോയിന്‍ അലിയും ഇയാന്‍ ബെല്ലും ചേര്‍ന്ന് നേടിയത്. ഒന്നാം വിക്കറ്റില്‍ 30.1 ഓവറില്‍ 172 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ മോയിന്‍ അലി സെഞ്ചുറിയും ഇയാന്‍ ബെല്‍ അര്‍ദ്ധസെഞ്ചുറിയും നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് സെഞ്ച്വറി നേടിയ മൊയീന്‍ അലിയുടെയും (128) അര്‍ധസെഞ്ച്വറി നേടിയ ഇയാന്‍ ബെല്ലിന്റെയും (54) മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെത്തില്‍ 303 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍ ചേര്‍ത്തു. 107 പന്തില്‍ 12 ബൗണ്ടറിയും അഞ്ച് സിക്‌സുമുള്‍പ്പെടുന്നതായിരുന്നു മൊയീന്‍ അലിയുടെ ഇന്നിങ്‌സ്. ഇയോണ്‍ മോര്‍ഗന്‍ 47 റണ്‍സെടുത്തു.

91 പന്തുകളില്‍ നിന്ന് 9 ഫോറും നാല് സിക്‌സറുമുള്‍പ്പെടെയാണ് അലി 100 തികച്ചത്. 80 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെയാണ് ഇയാന്‍ ബെല്‍ അര്‍ദ്ധശതകം തികച്ചത്. എന്നാല്‍ അര്‍ദ്ധശതകം നേടിയശേഷം ബെല്ലിന് ഏറെ ആയുസ്സുണ്ടായില്ല. വ്യക്തിഗത സ്‌കോര്‍ 54-ല്‍ എത്തിയപ്പോള്‍ ബെറിംഗ്ടണിന്റെ പന്തില്‍ കെയ്ല്‍ കോയ്റ്റ്‌സറിന് ക്യാച്ച് നല്‍കി ബെല്‍ മടങ്ങി. പിന്നീട് 34.3 ഓവറില്‍ സ്‌കോര്‍ 201-ല്‍ എത്തിയപ്പോള്‍ 107 പന്തില്‍ നിന്ന് 12 ഫോറും അഞ്ച് സിക്‌സറുമടക്കം 128 റണ്‍സെടുത്ത മോയിന്‍ അലി ഹഖിന്റെ പന്തില്‍ കോള്‍മാന് ക്യാച്ച് നല്‍കി മടങ്ങി.

എന്നാല്‍ ബെല്ലും മൊയീന്‍ അലിയും പുറത്തായശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. 30 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 എന്ന നിലയില്‍ നിന്ന് അവര്‍ 36.1 ഓവറില്‍ നാലിന് 203 റണ്‍സ് എന്ന നിലയിലായി. ബല്ലാന്‍ 10 റണ്‍സെടുത്തും ജോ റൂട്ട് ഒരു റണ്‍സിനും പുറത്തായതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. പിന്നീട് 42 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനും 14 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ജോസ് ബട്‌ലറും അവസാന ഓവറുകളില്‍ മികച്ച സ്‌ട്രോക്ക് പ്ലേ പുറത്തെടുത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. പത്തോവറില്‍ 32 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ജോഷ് ഡേവിയാണ് സ്‌കോട്‌ലന്റ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലന്റിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ മക്‌ലിയോഡും (4) 47 ആയപ്പോള്‍ 7 റണ്‍സെടുത്ത കോള്‍മാനും സ്‌കോര്‍ 54-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത മച്ചാനും മടങ്ങി. പിന്നീട് കോയ്റ്റ്‌സറും മോംസണും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തിവിട്ടെങ്കിലും 114-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. 42 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത മോംസണെ റൂട്ടിന്റെ പന്തില്‍ ബ്രോഡ് പിടികൂടി.

അഞ്ചാമനായി സ്‌കോട്ട്‌ലന്റ് നിരയിലെ ടോപ്‌സ്‌കോറര്‍ കെയ്ല്‍ കോയ്റ്റ്‌സറും വീണു. 84 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 71 റണ്‍സെടുത്ത കോയ്റ്റ്‌സറെ മോയിന്‍ അലിയുടെ പന്തില്‍ വോക്‌സ് പിടികൂടി. ലോകകപ്പില്‍ ഒരു സ്‌കോട്ട്‌ലന്റ് ബാറ്റ്‌സ്മാന്‍ നേടുന്ന മികച്ച രണ്ടാമത്തെ സ്‌കോറാണിത്. പിന്നീട് മാത്യു ക്രോസ് (23), മാജിദ് ഹഖ് (15) എന്നിവര്‍ മാത്രമാണ് സ്‌കോട്ട്‌ലന്റ് നിരയില്‍ രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്‍ മൂന്ന് വിക്കറ്റെടുത്തു. ആന്‍ഡേഴ്‌സണ്‍, വോക്ക്‌സ്, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുകയും രണ്ട് വിക്കറ്റെടുക്കുകയും ചെയ്ത മോയിന്‍ അലിയാണ് മാന്‍ ഓഫ് ദി മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.