Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കരീബിയന്‍ കാര്‍ണിവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:12 pm IST
in Sports

കാന്‍ബറ: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ ഇരട്ട സെഞ്ചുറിയുടെയും മര്‍ലോണ്‍ സാമുവല്‍സിന്റെ  തകര്‍പ്പന്‍ സെഞ്ചുറിയുടെയും കരുത്തില്‍ സിംബാബ്‌വെക്കെതിരായ ലോകകപ്പ് മത്സരത്തില്‍ കരീബിയന്‍ പോരാളികള്‍ക്ക് മിന്നുന്ന വിജയം. 73 റണ്‍സിനാണ് വിന്‍ഡീസ് സിംബാബ്‌വെയെ തകര്‍ത്തെറിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് ഗെയ്‌ലിന്റെയും (215), സാമുവല്‍സിന്റെയും (133 േനാട്ടൗട്ട്) കരുത്തില്‍ 50 ഓവറില്‍ അടിച്ചുകൂട്ടിയത് അവരുടെ എക്കാലത്തെയും മികച്ച ടോട്ടലായ 372 റണ്‍സ്.

സിംബാബ്‌വെ മറുപടി ബാറ്റിങ് ആരംഭിച്ച് മൂന്നാമത്തെ ഓവറായപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഡെക്ക്‌വര്‍ത്ത്‌ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 48 ഓവറില്‍ 363 റണ്‍സായി പുനഃക്രമീകരിച്ചു. എന്നാല്‍ 44.4 ഓവറില്‍ 289 റണ്‍സിന് സിംബാബ്‌വെയെ എറിഞ്ഞിട്ടതോടെയാണ് വിന്‍ഡീസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഇരട്ട സെഞ്ചുറിക്ക് പുറമെ ആറ് ഓവര്‍ ബൗള്‍ ചെയ്ത ഗെയില്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കി. വിന്‍ഡീസിനായി ജെറോം ടെയ്‌ലറും ജേസണ്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ക്രിസ് ഗെയ്ല്‍ രണ്ട് വിക്കറ്റെടുത്തു. മില്ലറും സാമുവല്‍സും ഓരോ വിക്കറ്റ് പങ്കിട്ടു. എങ്കിലും സിംബാബ്‌വെക്കും ആശ്വസിക്കാം. കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന അവര്‍ വീരോചിതമായി പൊരുതിയാണ് കീഴടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ സ്മിത്തിനെ നഷ്ടമായി. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വിഷമിച്ച ക്രിസ് ഗെയില്‍ തുടക്കത്തില്‍ കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 105 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച ഗെയിലിന് അടുത്ത നൂറ് റണ്‍സ് കൂടി നേടാന്‍ 33 പന്തുകള്‍ മാത്രം മതിയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമാണ് ഗെയില്‍ ഇന്നലെ സ്വന്തമാക്കിയത്.

കൂടാതെ മര്‍ലോണ്‍ സാമുവല്‍സുമൊത്ത് രണ്ടാം വിക്കറ്റില്‍ അടിച്ചുകൂട്ടിയ 372 റണ്‍സ് ഏകദിനത്തിന്റെ ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും മികച്ച കൂട്ടുകെട്ടുമായി. 23.3 ഓവറില്‍ വിന്‍ഡീസ് സ്‌കോര്‍ 100 കടന്നു. 30.1 ഓവറില്‍ 150ഉം പിന്നിട്ടു. 38.3 ഓവറിലാണ് വിന്‍ഡീസ് സ്‌കോര്‍ 200ലെത്തിയത്. പിന്നീടുള്ള 11.3 ഓവറിലാണ് കളിയുടെ തിരക്കഥതന്നെ ഗെയിലും സാമുവല്‍സും ചേര്‍ന്ന് മാറ്റിയെഴുതിയത്. ഇത്രയും ഓവറുകളില്‍ നിന്ന് 172 റണ്‍സാണ് വിന്‍ഡീസ് താരങ്ങള്‍ അടിച്ചുകൂട്ടിയത്. ഇതിനിടെ ഗെയില്‍ 138 പന്തില്‍ നിന്ന് 200 റണ്‍സും സാമുവല്‍സ് 143 പന്തില്‍ നിന്ന് 9 ബൗണ്ടറികളുടെ അകമ്പടിയോടെ സെഞ്ചുറിയും പൂര്‍ത്തിയാക്കി.

തുടര്‍ന്ന് 373 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സിംബാബ്‌വെക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. 46 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര താരങ്ങളെ നഷ്ടപ്പെട്ട അവര്‍ക്ക് ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. ചകാബ്‌വ (2)യെയും സിക്കന്ദര്‍ റാസയെയും (26) ഹോള്‍ഡറും മസാകഡ്‌സയെ (5) ടെയ്‌ലറും പുറത്താക്കി. പിന്നീട് ബ്രണ്ടന്‍ ടെയ്‌ലറും (37), സീന്‍ വില്ല്യംസും (76) ചേര്‍ന്ന് സ്‌കോര്‍ 126-ല്‍ എത്തിച്ചു. എന്നാല്‍ ടെയ്‌ലറെ സാമുവല്‍സിന്റെ പന്തില്‍ രാംദിന്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.  പിന്നീട് സീന്‍ വില്ല്യംസിന് കൂട്ടായി ഇര്‍വിന്‍ എത്തിയതോടെ സ്‌കോറിംഗിന്റെ വേഗം കൂടി. എന്നാല്‍ ഈ കൂട്ടുകെട്ടിന് ഏറെ ആയുസ്സുണ്ടായില്ല.

27.5 ഓവറില്‍ സ്‌കോര്‍ 177-ല്‍ എത്തിയപ്പോള്‍ 61 പന്തില്‍ നിന്ന് 9 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത വില്ല്യംസിനെ ഹോള്‍ഡര്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 33.4 ഓവറില്‍ 226-ല്‍ എത്തിയപ്പോള്‍ 41 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സെടുത്ത ഇര്‍വിനെ ഗെയില്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയവര്‍ക്കൊന്നും മികച്ച ബാറ്റിംഗ് നടത്താന്‍ കഴിഞ്ഞില്ല.

19 റണ്‍സെടുത്ത മാറ്റ്‌സികെനിയേരിയെ ഗെയില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 21 റണ്‍സെടുത്ത ചിഗുംബരയെ ടെയ്‌ലര്‍ ഗെയിലിന്റെ കൈകളിലെത്തിച്ചു. പിന്നീട് നാല് റണ്‍സെടുത്ത പന്‍യാന്‍ഗാരയെ ടെയ്‌ലറും 16 റണ്‍സെടുത്ത ചതാരയെ മില്ലറും പുറത്താക്കിയതോടെ സിംബാബ്‌വെ ഇന്നിംഗ്‌സ് 44.3 ഓവറില്‍ 289 റണ്‍സിന് അവസാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.