Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌കോട്ട്‌ലന്റിനെ പരാജയപ്പെടുത്തിയത് ഒരു വിക്കറ്റിന് അഫ്ഗാനിസ്ഥാന് ചരിത്രവിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:12 pm IST
inSports

ഡുനെഡിന്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യ വിജയം കരസ്ഥമാക്കി. ഇന്നലെ അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്റിനെ ഒരു വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാന്‍ പോരാളികള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അഫ്ഗാന്‍ ടീം ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും രണ്ടാം കളിയില്‍ ശ്രീലങ്കയോടും പരാജയപ്പെട്ടിരുന്നു.

ഇന്നലെ സ്‌കോട്ട്‌ലന്റ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 211 റണ്‍സ് മുന്ന് പന്തുകളും ഒരു വിക്കറ്റും ശേഷിക്കെയാണ് അഫ്ഗാന്‍ പോരാളികള്‍ മറികടന്നത്. 96 റണ്‍സെടുത്ത സമിയുള്ള ഷെന്‍വാരിയുടെ പ്രകടനമാണ് അഫ്ഗാനെ ലോകകപ്പിലെ കന്നി വിജയത്തിലേക്ക് നയിച്ചത്. ഷെന്‍വാരിക്ക് പുറമെ ഓപ്പണര്‍ ജാവേദ് അന്‍വര്‍ 51 റണ്‍സും നേടി. ഷെന്‍വാരിയാണ് മാന ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി സ്‌കോട്ട്‌ലന്റിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന വിധത്തില്‍ പന്തെറിഞ്ഞ അഫ്ഗാന്‍ ബൗളര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ 95 റണ്‍സായപ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. എങ്കിലും വീരോചിതമായി പൊരുതിയ സ്‌കോട്ട്‌ലന്റ് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി 200 റണ്‍സിലധികം നേടുകയും ചെയ്തു. മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് അവരുടെ സ്‌കോര്‍ 200 കടത്തിവിട്ടത്.

28 പന്തില്‍ നിന്ന് 31 റണ്ണെടുത്ത മാറ്റ് മാച്ചനും 51 പന്തില്‍ നിന്ന് 31 റണ്ണെടുത്ത മജിദ് ഹഖുമാണ് ടോപ്‌സ്‌കോറര്‍മാര്‍. റിച്ചി ബെറിങ്ടണ്‍ 46 പന്തില്‍ നിന്ന് 25 റണ്‍സും മോംസെന്‍ 36 പന്തില്‍ നിന്ന് 23 റണ്‍സും വാലറ്റക്കാരന്‍ ഇവാന്‍സ് 37 പന്തില്‍ നിന്ന് 28 റണ്‍സും നേടിയതോടെയാണ് സ്‌കോര്‍ 200 കടന്നത്. ഒരു ഘട്ടത്തില്‍ 36.4 ഓവറില്‍ എട്ടിന് 144 എന്ന നിലയില്‍ തകര്‍ന്ന സ്‌കോട്ട്‌ലന്റിനെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു കൂട്ടുകെട്ടാണ് കരകയറ്റിയത്. ഒമ്പതാം വിക്കറ്റില്‍ ഹഖും ഇവാന്‍സും ചേര്‍ന്ന് നേടിയ 62 റണ്‍സാണ് സ്‌കോര്‍ 200 കടത്തിവിട്ടത്. ഷപൂര്‍ സദ്രാന്റെയും ദവ്‌ലത്ത് സദ്രാന്റെയും പേസ് ബൗളിംഗാണ് സ്‌കോട്ട്‌ലന്റ് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. ഷപൂര്‍ 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി നാലും ദവ്‌ലത്ത് 29 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകളും പിഴുതു.

211 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് വേണ്ടി ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ജാവേദ് അഹ്മ്മദിയും നവ്‌റോസ് മന്‍ഗലും ചേര്‍ന്ന് 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 7 റണ്‍സെടുത്ത നവ്‌റോസിനെ ഇവാന്‍സ് ബൗള്‍ഡാക്കിയതോടെ അഫ്ഗാന്‍ തകര്‍ച്ചയും തുടങ്ങി. സ്‌കോര്‍ 46-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെകുത്ത അസ്ഗര്‍ സ്റ്റാനിക്‌സെ ഇവാന്‍സ് ക്രോസിന്റെ കൈകളിലെത്തിച്ചു.

പിന്നീട് ജാവേദ് അഹ്മ്മദിയും സമിയുള്ള ഷെന്‍വാരിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 85 റണ്‍സായപ്പോള്‍ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. 51 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ജാവേദ് അഹ്മ്മദിയാണ് ബെറിങ്ടണിന്റെ പന്തില്‍ മച്ചാന് ക്യാച്ച് നല്‍കി മടങ്ങിയത്. പിന്നീട് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയുടെ കൂട്ടത്തകര്‍ച്ചക്കാണ് വഴിയൊരുങ്ങിയത്. 12 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇതോടെ അവര്‍ 7ന് 97 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഈ തകര്‍ച്ചക്കിടയിലും ഒരറ്റത്ത് ഉറച്ചുനിന്ന് ഷെന്‍വാരി പൊരുതി. പിന്നീട് സ്‌കോര്‍ 132-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. ഒമ്പതാം വിക്കറ്റില്‍ ഷെന്‍വാരിയും ഹമിദ് ഹസ്സനും ചേര്‍ന്ന് സ്‌കോര്‍ 192-ല്‍ എത്തിച്ചു.

ഹഖ് എറിഞ്ഞ 47-ാം ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തിയാണ് ഷെന്‍വാരി കളി അഫ്ഗാന്റെ വരുതിയിലാക്കിയത്. എന്നാല്‍ 147 പന്തില്‍ നിന്ന് 7 ഫോറും അഞ്ച് സിക്‌സറുമടക്കം 96 റണ്‍സെടുത്ത ഷെന്‍വാരിയെ ഹഖ് ഡാവിയുടെ കൈകളിലെത്തിച്ചതോടെ സ്‌കോട്ട്‌ലന്റ് വീണ്ടും വിജയപ്രതീക്ഷ പുലര്‍ത്തി.

എന്നാല്‍ സ്‌കോട്ട്‌ലന്റ് സ്വപ്‌നങ്ങളെ കാറ്റില്‍പ്പറത്തി ഹമിദ് ഹസ്സനും (15 നോട്ടൗട്ട്) ഷപൂര്‍ സദ്രാനും (12 നോട്ടൗട്ട്) ചേര്‍ന്ന് മൂന്നുപന്തുകള്‍ ബാക്കിനില്‍ക്കേ അഫ്ഗാനിസ്ഥാനെ ചരിത്രവിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്‌കോട്ട്‌ലന്റിന് വേണ്ടി ബെറിങ്ടണ്‍ 10 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഡാവെയും ഇവാന്‍സും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.