Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടിത്തീവില്ലിയേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:11 pm IST
in Sports

സിഡ്‌നി: അതിവേഗതയുടെ ന്യൂജന്‍ ക്രിക്കറ്റിന്റെ കാലത്ത് മത്സരജയത്തിന് ഉതകുന്ന ഒരുപാട് ചേരുവകള്‍ ഉള്ള രണ്ടു സംഘങ്ങളാണ് ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും. വന്യമായ കരുത്തോടെയും മൂര്‍ച്ചയോടെയും പ്രതിയോഗിയെ നിര്‍ദയം വധിക്കാന്‍ ശേഷിയുള്ളവര്‍ ചിലരൊക്കെയുണ്ട് രണ്ടു ടീമുകളിലും. എങ്കിലും ഇരുകൂട്ടരുടെയും സ്വഭാവസവിശേഷകള്‍ വ്യത്യസ്തം. ഏതു തിരിച്ചടിയെയും അതിജീവിക്കാന്‍ പ്രാപ്തരായ ആഫ്രിക്കന്‍ ടീം.

വിന്‍ഡീസാകട്ടെ മഹനീയതയുടെ അത്യുന്നതങ്ങളില്‍ നിന്നു മഹാനാണക്കേടിന്റെ പടുകുഴയില്‍ വിഴുന്ന ശീലക്കാരും. സിഡ്‌നിയിലെ ഗാലറി വീണ്ടും അതു ദര്‍ശിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് സിംബാബ്‌വെയെ തച്ചുതകര്‍ത്ത ഗെയ്ല്‍ കുറച്ചു റെക്കോര്‍ഡുകള്‍ വാരി. മര്‍ലോണ്‍ സാമുവല്‍സും കൂടിച്ചേര്‍ന്നപ്പോള്‍ കരീബിയന്‍ ടീമിനും ലഭിച്ചു ചില റെക്കോര്‍ഡുകള്‍. പക്ഷേ, ഇന്നലെ മറ്റൊരു സിംഹത്തിന്റെ ദിനമായിരുന്നു, എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ കപ്പിത്താന്റെ. വെറും 66 പന്തില്‍ പുറത്താകാതെ 162 റണ്‍സുമായി എബിഡി താണ്ഡവമാടിയപ്പോള്‍ ഗെയ്ല്‍ കാഴ്‌ച്ചക്കാരന്‍. ഹാഷിം ആംലയും (65), ഫാഫ് ഡുപ്ലെസിസും (62), റിലീ റൂസോയും (61) അര്‍ധശതകങ്ങളോടെ നായകനെ തുണച്ചു. അങ്ങനെ 5ന് 408 എന്ന ഹിമാലയന്‍ സ്‌കോര്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തി. ഓസ്‌ട്രേലിയന്‍ മണ്ണിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറും അതു തന്നെ. റണ്‍മല കയറാനിറങ്ങിയ വിന്‍ഡീസിനെ ഇമ്രാന്‍ താഹിറിന്റെ (5 വിക്കറ്റ്) ചുഴറ്റിയേറുകള്‍ ചുഴിയില്‍ നിന്നു ചുഴിയിലേക്കു വലിച്ചുകൊണ്ടുപോയി. ഫലം മുന്‍ ലോക ചാമ്പ്യന്‍മാര്‍ 33.1 ഓവറില്‍ 151 ഓള്‍ഔട്ട്; ദക്ഷിണാഫ്രിക്കയ്‌ക്കു 257 റണ്‍സിന്റെ റെക്കോര്‍ഡ് മാര്‍ജിനിലെ ഉഗ്രന്‍ ജയവും.

മികച്ച അടിത്തറയിലൂന്നിയുള്ള ആക്രമണോത്സുകത അതായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയരഹസ്യം. ആംലയും ഡു പ്ലെസിസും ചേര്‍ത്ത 127 റണ്‍സ് എബിഡിക്കു നിറഞ്ഞു കളിക്കാനുള്ള തട്ടൊരുക്കി. ആ സമയങ്ങളില്‍ സ്ലിപ്പില്‍ ഫീല്‍ഡറെ നിയോഗിക്കാത്തത് വിന്‍ഡീസിന്റെ പിഴ. കൊടുങ്കാറ്റിനുമുന്‍പുള്ള ശാന്തതയായിരുന്നത്. ആംലയെയും ഡുപ്ലെസിസിനെയും മടക്കേണ്ട ദൗത്യം ഗെയ്ല്‍ പൂര്‍ത്തീകരിച്ചു. പിന്നെ ഡിവില്ലിയേഴ്‌സിന്റെയും റൂസോയുടേയും ഊഴം. അതിവേഗം റണ്‍സ് വാരിയ റൂസോ താന്‍ ആര്‍ക്കും പിന്നിലല്ലെന്ന് വിളിച്ചോതി. ഡിവില്ലിയേഴ്‌സുമൊത്ത് 12 ഓവറില്‍ റൂസോ 124 റണ്‍സ് സ്വരുക്കൂട്ടിയപ്പോള്‍ വിന്‍ഡീസ് വിറങ്ങലിച്ചു. പവര്‍ പ്ലേ ഇല്ലാത്ത അഞ്ച് ഓവറില്‍ ഒഴുകിയത് 72 റണ്‍സ്.

സ്‌ട്രോക്കുകള്‍ കൊണ്ട് ഡിവില്ലിയേഴ്‌സും റൂസോയും പരസ്പ്പരം പോരടിച്ച നിമിഷങ്ങള്‍. പക്ഷേ, ടീം സ്‌കോര്‍ 280ല്‍ നില്‍ക്കെ റൂസോയെ ആന്ദ്രെ റസല്‍ കൂടാരം പൂകിച്ചു. റണ്‍ സുനാമി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. 47-ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 330ല്‍ എത്തിനിന്നു. പിന്നാലെ കരീബിയന്‍ ക്യാപ്ടന്‍ ജാസന്‍ ഹോള്‍ഡര്‍ പന്തെടുത്തു. എട്ട് ഓവറില്‍ രണ്ടു മെയ്ഡന്‍ അടക്കം ഒരു വിക്കറ്റ് എന്നതായിരുന്നു ഹോള്‍ഡറുടെ അതുവരെയുള്ള പ്രകടനക്കണക്ക്. എബിഡി വില്ലോയില്‍ വൈദ്യുതി ആവാഹിച്ച നിമിഷങ്ങള്‍. ഹോള്‍ഡറുടെ ലെങ്ത് ബോളുകള്‍ തലയ്‌ക്കും ഫൈന്‍ ലെഗ്ഗിനും തേര്‍ഡ്മാനും മുകളിലൂടെയൊക്കെ അതിര്‍ത്തിയും ഗ്യാലറിയും കടന്നു. ആ ഒരൊറ്റ ഓവറില്‍ ഹോള്‍ഡര്‍ 34 റണ്‍സ് വഴങ്ങി. അവസാന ഓവറിലും ഹോള്‍ഡറെ ഡിവില്ലിയേഴ്‌സ് കശാപ്പ് ചെയ്തു, പിറന്നത് 30 റണ്‍സ്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത കൂടിയ അര്‍ധശതകവും ശതകവും ഒന്നരശതകവും നേടിയ താരമെന്ന  മഹിമ സ്വന്തമാക്കിയ ഡിവില്ലിയേഴ്‌സ് തലയുയര്‍ത്തി നിന്നു. അവസാന 20 ഓവറില്‍ 261 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറില്‍ ചേര്‍ന്നത്. അതും ഒരു റെക്കോര്‍ഡ്. തോറ്റവരെപ്പോലെയായിരുന്നു വിന്‍ഡീസിന്റെ ശരീരഭാഷ. ക്രിസ് ഗെയ്‌ലും (3) മര്‍ലോണ്‍ സാമുവല്‍സും (0) ദിനേശ് രാംദിനും (22) ലെന്‍ഡല്‍ സിമ്മണ്‍സും (0) ഡാരെന്‍ സമ്മിയും (5) അടക്കമുള്ളവര്‍ ബാറ്റിനെ നിര്‍ജീവ വസ്തുവാക്കി. 7ന് 63 എന്ന നിലയിലേക്കവര്‍ കൂപ്പുകുത്തി. തുടക്കത്തില്‍ ഡ്വെയ്ന്‍ സ്മിത്തും (31) ഒടുക്കത്തില്‍ ഹോള്‍ഡറും (56) നടത്തിയ ചെറുത്തു നില്‍പ്പുകള്‍ വിന്‍ഡീസിനെ വലിയ അപമാനത്തില്‍ നിന്നു കാത്തു. കെയ്ല്‍ അബോട്ടും മോണി മോര്‍ക്കലും രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു.

സ്‌കോര്‍ ബോര്‍ഡ്:

ദക്ഷിണാഫ്രിക്ക- ക്വിന്റന്‍ ഡി കോക്ക് സി റസല്‍ ബി ഹോള്‍ഡര്‍ 12, ആംല എല്‍ബിഡബ്ല്യൂ ബി ഗെയ്ല്‍ 65, ഡു പ്ലെസിസ് സി രാംദിന്‍ ബി ഗെയ്ല്‍ 62, റിലീ റൂസോ സി രാംദിന്‍ ബി റസല്‍ 61, എബി ഡിവില്ലിയേഴ്‌സ് നോട്ടൗട്ട് 162, ഡേവിഡ് മില്ലര്‍ സി ടെയ്‌ലര്‍ ബി റസല്‍ 20, ഫര്‍ഹാന്‍ ബെഹര്‍ദീന്‍ നോട്ടൗട്ട് 10. എക്‌സ്ട്രാസ് 16. ആകെ 5ന് 408.

വിക്കറ്റ് വീഴ്‌ച്ച: 1-18, 2-145, 3-146, 4-280, 5-328.

ബൗളിംഗ്: ജെറോം ടെയ്‌ലര്‍ 8-1-64-0, ജാസന്‍ ഹോള്‍ഡര്‍ 10-2-104-1, ആന്ദ്രെ റസല്‍ 9-0-74-2, മര്‍ലോണ്‍ സാമുവല്‍സ് 2-0-14-0, സുലൈമാന്‍ ബെന്‍ 10-0-79-0, ഡാരന്‍ സമ്മി 7-0-50-0.

വെസ്റ്റിന്‍ഡീസ്:

ഡ്വെയ്ന്‍ സ്മിത്ത് സി മില്ലര്‍ ബി താഹിര്‍ 31, ഗെയ്ല്‍ ബി അബോട്ട് 3, സാമുവല്‍സ് സി ഡി കോക്ക് ബി അബോട്ട് 0, ജൊനാതന്‍ കാര്‍ട്ടര്‍ സി ഡിവില്ലിയേഴ്‌സ് ബി മോര്‍ക്കല്‍ 10, രാംദിന്‍ ബി താഹിര്‍ 22, സിമ്മണ്‍സ് എല്‍ബിഡബ്ല്യൂ ബി താഹിര്‍ 0, സമ്മി സ്റ്റംപ്ഡ് ഡി കോക്ക് ബി താഹിര്‍ 5, റസല്‍ സി അബോട്ട് ബി താഹിര്‍ 0, ഹോള്‍ഡര്‍ സി ആംല ബി സ്‌റ്റെയ്ന്‍ 56, ടെയ്‌ലര്‍ നോട്ടൗട്ട് 15, ബെന്‍ സി ആംല ബി മോര്‍ക്കല്‍ 1. എക്‌സ്ട്രാസ് 8. ആകെ 151.

വിക്കറ്റ് വീഴ്ച: 1-12, 2-16, 3-52, 4-52, 5-53, 6-63, 7-63, 8-108, 9-150, 10-151.

ബൗളിംഗ്:  ഡെയ്ല്‍ സ്‌റ്റെയ്ന്‍ 7-0-24-1, കെയ്ല്‍ അബോട്ട് 8-0-37-2, മോണി മോര്‍ക്കല്‍ 5.1-0-23-2, ഇമ്രാന്‍ താഹിര്‍ 10-2-45-5, ഡു പ്ലെസിസ് 3-0-17-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.