നേപ്പിയര്‍: ന്യൂസിലന്‍ഡ് വെറ്ററന്‍ ബൗളര്‍ ഡാനിയല്‍ വെട്ടോറി ഏകദിന ക്രിക്കറ്റിലെ 300 വിക്കറ്റ് ക്ലബില്‍ അംഗമായി.
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയില്‍ അഫ്ഗാനെതിരേയുള്ള മത്സരത്തില്‍ നാലു വിക്കറ്റ് പ്രകടനത്തോടെയാണു വെട്ടോറി 300 വിക്കറ്റ് ക്ലബ് അംഗമായത്.
36 കാരനായ വെട്ടോറി 291 മത്സരങ്ങളില്‍നിന്നാണു 302 വിക്കറ്റ് പിഴുതത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറു വിക്കറ്റിനു ജയിച്ചു. വെട്ടോറിയുടെ നാലു വിക്കറ്റ് പ്രകടനമാണു കിവികള്‍ക്ക് അനായാസ ജയമൊരുക്കിയത്.
















