ജയ്‌പൂര്‍: ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പ്രത്യേകമായി വിളിച്ചുചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ കൂടിയായ ലളിത് മോഡിയെ ആര്‍സിഎ പ്രസിഡന്റുസ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
മോഡിയുടെ എതിരാളിയായ അമിന്‍ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്. എന്നാല്‍ തങ്ങളുടെ അംഗങ്ങളെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് മോഡി പക്ഷക്കാര്‍ പിന്നീട് പരാതിപ്പെട്ടു.
18 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പതിനേഴ് അംഗങ്ങളും മോഡിക്കെതിരെ വോട്ടുചെയ്തു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി നിയോഗിച്ച നിരീക്ഷകരുടെ മേല്‍നേട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 33 ജില്ലാ അസോസിയേഷനുകളില്‍ 18 അസോസിയേഷനുകളുടെ പ്രതിനിധികള്‍ മാത്രമാണ് ജനല്‍ബോഡി യോഗത്തിന് എത്തിയത്. അതിനിടെ, യോഗത്തിനു ശേഷം ജയ്‌പൂരില്‍ പത്താന്‍-മോദി അനുകൂലികള്‍ ഏറ്റുമുട്ടി. ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
















