Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അപരാജിത ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:07 pm IST
in Sports

മെല്‍ബണ്‍: ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ 109 റണ്‍സിന് തകര്‍ത്തെറിഞ്ഞ് അപരാജിതരായി ഇന്ത്യ സെമിയില്‍.

ദുര്‍ബലരായ യുഎഇയോട് നേടിയ അര്‍ദ്ധസെഞ്ച്വറി ഒഴിച്ച് തീര്‍ത്തും നിറംകെട്ട് പോയ രോഹിത്ത് ശര്‍മ്മയുടെ തിരിച്ചുവരവാണ് ഇന്ത്യയുടെ സെമി പ്രവേശനത്തിന്‌ മുതല്‍ കൂട്ടായത്. രോഹിത്ത് 126 പന്തില്‍ നിന്ന് 137 രണ്‍സുമായി കളനിറഞ്ഞു വാണപ്പോള്‍ ബംഗ്ലാ കടുവകള്‍ തീര്‍ത്തും നിഷ്പ്രഭരായി മാറി. രോഹിത്ത് തന്നെയാണ് കളിയിലെ കേമന്‍

സ്‌കോര്‍- ഇന്ത്യ: 302/6 (50 ഓവര്‍); ബംഗ്ലാദേശ്: 193 (45.0 ഓവര്‍)

ടോസ് നേടി ബാറ്റിംഗ് തെരിഞ്ഞെടുത്ത ഇന്ത്യ മെല്ലെ പോക്കിന് ശേഷമാണ് താളം കണ്ടെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ 75ല്‍ നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാനാണ്(30) വിക്കറ്റിന് മുന്നില്‍ ആദ്യം കുടുങ്ങിയത്. ഷക്കീബ് ഹസനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് എത്തിയ കോഹ്‌ലി(3) വന്നതും പോയതും പെട്ടെന്നായിരുന്നു. രഹാനെ 19 റണ്‍സെടുത്ത് കൂടാരം കയറുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 115 ആയിരുന്നു. പിന്നീടെത്തിയ റെയ്‌നയുമായി ചേര്‍ന്ന് രോഹിത്ത് സ്‌കോര്‍ 237ല്‍ എത്തിച്ചു. 65 രണ്‍സെടുത്ത റെയ്‌ന വീണതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. മൊര്‍ത്താസയ്‌ക്കായിരുന്നു റെയ്‌നയുടെ വിക്കറ്റ്. അതിനിടെ 42 ഓവറില്‍ രോഹിത്ത് തന്റെ കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചു. അഞ്ചാം വിക്കറ്റായി രോഹിത്ത് ഡ്രസിംഗ് റൂമിലെത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. തസ്‌ക്കീന്‍ അഹമ്മദിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. ബംഗ്ലാദേശിന് വേണ്ടി തസ്‌ക്കിന്‍ മൂന്ന് വിക്കറ്റ് നേടി.

303 എന്ന വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശിന് അവരുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ തമീം ഇഖ്ബാലിനെ(25) നഷ്ടപ്പെട്ടു. അതേ സ്‌കോറില്‍ തന്നെ ഇമ്‌റുള്‍ കെയ്‌സും റണൗട്ടായി പവലിയനിലെത്തിയപ്പോള്‍ ബംഗ്ലാദേശ് അപകടം മണത്തു. പിന്നീടെത്തിയത് മിന്നുന്ന ഫോമിലായിരുന്ന മഹമ്മുദുള്ളയായിരുന്നു. 21 റണ്‍സെടുത്ത മഹമ്മദുള്ള അത്രയധികം ശോഭിക്കാതെ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് സൗമ്യ സര്‍ക്കാരും 29 റണ്‍സെടുത്ത് മടങ്ങിയതോടെ ബംഗ്ലാദേശ് 4ന് 90 എന്ന നിലയില്‍ പരുങ്ങി. ഷക്കീബ് ഹസന്റെ സംഭാവന 10 റണ്‍സായിരുന്നു. തുടര്‍ന്നെത്തിയ മുഷ്ഫീക്കര്‍ റഹീം (27), സബീര്‍ റഹ്മാന്‍ (30), നാസിര്‍ ഹൊസൈന്‍ (35) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ച്ച വച്ചെങ്കിലും അവയൊന്നും ഇന്ത്യ മുന്നോട്ട് വച്ച വിജയ ലക്ഷ്യം മറികടക്കാന്‍ പ്രാപ്തിയുള്ളതായിരുന്നില്ല. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഇന്നിംഗ്‌സ്

രോഹിത് ശര്‍മ്മ ബി തസ്‌കിന്‍ അഹമ്മദ് 137, ശിഖര്‍ ധവാന്‍ സ്റ്റമ്പ്ഡ് മുഷ്ഫിഖര്‍ ബി ഷക്കിബ് 30, വിരാട് കോഹ്‌ലി സി മുഷ്ഫിഖര്‍ ബി റൂബല്‍ ഹൊസൈന്‍ 3, അജിന്‍ക്യ രഹാനെ സി ഷക്കിബ് അല്‍ ഹസ്സന്‍ ബി തസ്‌കിന്‍ അഹമ്മദ് 19, സുരേഷ് റെയ്‌ന സി മുഷ്ഫിഖര്‍ റഹിം ബി മൊര്‍താസ 65, ധോണി സി നാസിര്‍ ഹൊസൈന്‍ ബി തസ്‌കിന്‍ അഹമ്മദ് 6, രവീന്ദ്ര ജഡേജ നോട്ടൗട്ട് 23, ആര്‍. അശ്വിന്‍ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 16, ആകെ 50 ഓവറില്‍ ആറ് വിക്കറ്റിന് 302.

വിക്കറ്റ് വീഴ്ച: 1-75, 2-79, 3-115, 4-237, 5-173, 6-296.

ബൗളിംഗ്: മഷ്‌റഫെ മൊര്‍താസ 10-0-69-1, തസ്‌കിന്‍ അഹമ്മദ് 10-0-69-3, നാസിര്‍ ഹൊസൈന്‍ 9-0-35-0, മഹ്മദുള്ള 1-0-4-0, റൂബല്‍ ഹൊസൈന്‍ 10-0-56-1, ഷക്കിബ് അല്‍ ഹസ്സന്‍ 10-0-58-1.

ബംഗ്ലാദേശ് ഇന്നിംഗ്‌സ്

തമിം ഇഖ്ബാല്‍ സി ധോണി ബി ഉമേഷ് യാദവ് 25, ഇംറുള്‍ കെയ്‌സ് റണ്ണൗട്ട് (ജഡേജ/ഉമേഷ്) 5, സൗമ്യ സര്‍ക്കാര്‍ സി ധോണി ബി ഷാമി 29, മഹ്മദുള്ള സി ധവാന്‍ ബി ഷാമി 21, ഷക്കിബ് അല്‍ ഹസ്സന്‍ സി ഷാമി ബി ജഡേജ 10, മുഷ്ഫിഖര്‍ റഹിം സി ധോണി ബി ഉമേഷ് 27, സാബിര്‍ റഹ്മാന്‍ സി ഷാമി ബി യാദവ് 30, നസിര്‍ ഹൊസൈന്‍ സി അശ്വിന്‍ ബി ജഡേജ 35, മൊര്‍താസ സി ധോണി ബി മോഹിത് ശര്‍മ്മ 1, റൂബല്‍ ഹൊസൈന്‍ സി അശ്വിന്‍ ബി ഉമേഷ് 0, തസ്‌കിന്‍ അഹമ്മദ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 10, ആകെ 45 ഓവറില്‍ 193ന് ഓള്‍ ഔട്ട്.

വിക്കറ്റ് വീഴ്ച: 1-33, 2-33, 3-73, 4-90, 5-104, 6-139, 7-189, 8-192, 9-193, 10-193.

ബൗളിംഗ്: ഉമേഷ് യാദവ് 9-1-31-4, മുഹമ്മദ് ഷാമി 8-1-37-2, മോഹിത് ശര്‍മ്മ 7-0-36-1, അശ്വിന്‍ 10-1-30-0, സുരേഷ് റെയ്‌ന 3-1-15-0, ജഡേജ 8-0-42-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.