ആലപ്പുഴ: വയലാറില്‍ അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു. ഈ കുടുംബത്തിനോ, അനന്തുവിനോ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത മറച്ചുവെച്ച് നുണ പ്രചരണം നടത്തുകയാണ്. കരുവാറ്റ, പുല്ലുകുളങ്ങര എന്നിവിടങ്ങളില്‍ കൊലപാതകം നടത്തിയ സി പി എം ക്വട്ടേഷന്‍ സംഘത്തിന് സംരക്ഷണം നല്‍കിയത് പാര്‍ട്ടി നേതൃത്വവും പോലീസുമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ മേല്‍ കുതിരകയറേണ്ടെന്നും ലിജു പറഞ്ഞു.
















